സ്റ്റേറ്റ് ബാങ്ക് ഈ വര്‍ഷം 25,000 കോടി രൂപ സമാഹരിക്കും

Published : Oct 24, 2018, 10:39 AM IST
സ്റ്റേറ്റ് ബാങ്ക് ഈ വര്‍ഷം 25,000 കോടി രൂപ സമാഹരിക്കും

Synopsis

ബേസില്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ടയര്‍ രണ്ട് ബോണ്ടുകളിറക്കിയാണ് 5,000 കോടി രൂപ സമാഹരിക്കുക.

മുംബൈ; നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ 25,000 കോടി രൂപ സമാഹരിക്കും. മൂലധന പര്യാപ്തതാ മാനദണ്ഡങ്ങള്‍ പാലിക്കാനായി പുറത്തിറക്കുന്ന 5,000 കോടി രൂപയുടെ ബോണ്ടുകള്‍ ഉള്‍പ്പെടെയാണിത്. രണ്ട് നിര്‍ദ്ദേശങ്ങള്‍ക്കും എസ്ബിഐ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 

ബേസില്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ടയര്‍ രണ്ട് ബോണ്ടുകളിറക്കിയാണ് 5,000 കോടി രൂപ സമാഹരിക്കുക. ഡോളറിലും ഇന്ത്യന്‍ രൂപയിലും ഇത് ലഭ്യമാകും. 

ഇന്ത്യക്കാര്‍ക്കോ വിദേശികള്‍ക്കോ ഇവ വാങ്ങാം. ഓഹരി മൂലധനം ഉയര്‍ത്താനുളള അനുമതിയും എസ്ബിഐക്ക് ലഭിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍