അംബാനിയുടെ 45 മിനുട്ട് സംസാരം- ഐഡിയയ്‌ക്കും എയര്‍ടെലിനും നഷ്‌ടം 11,983 കോടി രൂപ

Web Desk |  
Published : Sep 01, 2016, 02:29 PM ISTUpdated : Oct 05, 2018, 03:13 AM IST
അംബാനിയുടെ 45 മിനുട്ട് സംസാരം- ഐഡിയയ്‌ക്കും എയര്‍ടെലിനും നഷ്‌ടം 11,983 കോടി രൂപ

Synopsis

ദില്ലി: റിലയന്‍സ് ജിയോയുടെ സേവനങ്ങളെക്കുറിച്ചും ഡാറ്റ ഓഫറുകളെക്കുറിച്ചും മുകേഷ് അംബാനി നടത്തിയ പ്രസംഗമാണ് ഇന്നത്തെ മാധ്യമങ്ങളിലെ വലിയ വാര്‍ത്ത. ജിയോ ഓഫറുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ജിയോയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അംബാനി നടത്തിയ 45 മിനിട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലിനും ഐഡിയ സെല്ലുലാറിനും ഉണ്ടാക്കിയ നഷ്‌ടം ചില്ലറയല്ല. ഓഹരി വിപണിയില്‍ കനത്ത നഷ്‌ടം നേരിട്ട ഇരു കമ്പനികള്‍ക്കും ഇന്നു ഒരു ദിവസംകൊണ്ട് പോയിക്കിട്ടിയത് 11,983 കോടി രൂപയാണ്. ബോംബെ ഓഹരി സൂചികയില്‍ ഭാരതി എയര്‍ടെലിന്റെ സൂചിക 6.37 ശതമാനം ഇടിഞ്ഞപ്പോള്‍ ഐഡിയയുടെ നഷ്‌ടം 10.48 ശതമാനവും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റേത് 8.81 ശതമാനവുമാണ്. 50 രൂപയ്‌ക്ക് ഒരു ജിബി ഡാറ്റ ഓഫര്‍ നല്‍കുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനമാണ് ഐഡിയയ്‌ക്കും എയര്‍ടെലിനും കനത്ത തിരിച്ചടിയായതെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കൂടാതെ ജിയോ വരിക്കാര്‍ക്ക് കോളുകള്‍ സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനവും മുകേഷ് അംബാനി നടത്തിയിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണം, കുതിച്ചുയര്‍ന്ന് ഇന്ധനവില
'എ ക്വയറ്റ് ലക്ഷ്വറി ലൈഫ്'! പ്രിയം കാറുകളോടും വാച്ചുകളോടും; സമ്പന്നനായ ജസ്പ്രീത് ബുമ്രയുടെ അറിയാക്കഥ