
ഇതിനായി യാത്രാ ടിക്കറ്റ് നിരക്കിനൊപ്പം 92 പൈസ കൂടി അധികം മുടക്കിയാല്‍ മതിയാകും. ഇക്കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദ്ധാനം. സബ്അര്‍ബന്‍ ട്രെയിനുകളില്‍ ഒഴികെ എല്ലാ തീവണ്ടികളിലും ഈ ആനുകൂല്യം ലഭ്യമാകും. വിദേശികളുടെ അഞ്ചുവയസില്‍ താഴെയുള്ള മക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുകയില്ല. അതുപോലെ ടിക്കറ്റ് ഉറപ്പായ യാത്രക്കാര്‍ക്ക് മാത്രമെ ഇത് ലഭ്യമാകുകയുള്ളു. ആര്‍ എ സി, വെയ്‌റ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല. യാത്രാവേളയില്‍ മരണപ്പെടുന്നവരുടെയും അംഗവൈകല്യം വന്നു കിടപ്പിലാകുന്നവരുടെയും ആശ്രിതര്‍ക്ക് പത്തു ലക്ഷവും ഭാഗികമായ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 7.5 ലക്ഷവും അപകടത്തില്‍ പരിക്കേറ്റ് ചികില്‍സ തേടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ലഭിക്കും. ഇതുകൂടാതെ തീവണ്ടി അപകടത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി 10000 രൂപ യാത്രാചെലവും നല്‍കും. അതേസമയം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്‌താല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകം മടക്കി നല്‍കില്ല. ഐസിഐസിഐയും ഐആര്‍സിടിസിയും ചേര്‍ന്നാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.