രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കില്‍

By Web TeamFirst Published Sep 10, 2018, 6:43 PM IST
Highlights

സെപ്റ്റംബര്‍ ആറിന് രേഖപ്പെടുത്തിയ ഡോളറിനെതിരെ 72.11 എന്നതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴ്ന്ന നിരക്ക്

മുംബൈ: രൂപയുടെ മൂല്യത്തില്‍ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.51 എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. രാവിലെ ഡോളറിനെതിരെ 72.15 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒരു ഘട്ടത്തില്‍ 52 പൈസയുടെ ഇടിവ് നേരിട്ട് 72.67 എന്ന നിലയിലേക്ക് വരെ താഴ്ന്നു. പിന്നീട് 16 പൈസ കയറി 72.51 എന്ന നിലയിലേക്ക് എത്തുകയായിരുന്നു.

സെപ്റ്റംബര്‍ ആറിന് രേഖപ്പെടുത്തിയ ഡോളറിനെതിരെ 72.11 എന്നതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴ്ന്ന നിരക്ക്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.73 എന്നതായിരുന്നു രൂപയുടെ മൂല്യം. 

ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇന്ന് ആക്കം കൂട്ടിയതിനുളള പ്രധാന കാരണം. ഡോളര്‍ വിറ്റഴിച്ച് രൂപയെ രക്ഷപെടുത്താന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ രൂപയെ ചെറിയ തോതില്‍ ശക്തിപ്പെടുത്തിയിരുന്നു.        

click me!