
വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ഛസ്ഥായിയില്‍നിന്ന് മനസ്സിനും ശരീരത്തിനും മോചനം നല്‍കുന്ന ഔഷധമാണ് അശ്വഗന്ധാരിഷ്ടം. അമുക്കുരത്തിന്റെ ഔഷധ ഗുണങ്ങളെല്ലാംതന്നെ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന അരിഷ്ടമാണിത്.തെളിഞ്ഞ മനസ്സും ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത്. ഇവ രണ്ടും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഔഷധമാണ് അശ്വഗന്ധാരിഷ്ടം. അമുക്കുരമടക്കം ഇരുപത്തിയേഴ് ഔഷധങ്ങളാണ് ഈ അരിഷ്ടത്തിലുള്ളത്.
മരുന്നുകളെല്ലാം ചേര്‍ത്ത് കഷായമുണ്ടാക്കിയ ശേഷം അത് അരിച്ചെടുക്കുന്നു. ഇതിലേക്ക് തേന്‍ ചേര്‍ത്ത് ഒരു മാസത്തിലേറെ വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കുകളില്‍ സൂക്ഷിച്ചാണ് അരിഷ്ടം നിര്‍മിക്കുന്നത്. സാമ്പിളുകളെല്ലാം ലാബിലെ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പിന്നെ അരിഷ്ടം പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കും.
ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികില്‍സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗിക്കുന്നു. ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡേഴ്‌സ് എന്നിവയുടെ ചികില്‍സയിലും അശ്വഗന്ധാരിഷ്ടം നിര്‍ദേശിക്കപ്പെടുന്നുണ്ട്.
മാനസിക ഉന്‍മേഷവും മികച്ച ഓര്‍മശക്തിയും തെളിഞ്ഞ ബുദ്ധിയും ഔഷധം വാഗ്ദാനം ചെയ്യുന്നുഇതിന് പുറമേ തൃപ്തികരമായ ദാമ്പത്യ ജീവിതം, ഉറക്കം, വിശപ്പ് എന്നിവയും നല്‍കാന്‍ ഈ ഔഷധത്തിനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.