ഇ-വേ ബില്‍ പരിശോധിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം

By Web TeamFirst Published Feb 3, 2019, 10:28 PM IST
Highlights

നികുതി ചോര്‍ച്ച തടയുന്നതിന് ഇന്‍റലിജന്‍സ് വിഭാഗത്തിന് രണ്ട് കോടി രൂപയും എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് ഒരു കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. 

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ സംവിധാനം വഴി ചരക്ക് വാഹനങ്ങളുടെ ഇ-വേ ബില്‍ പരിശോധിക്കും. സംസ്ഥാനത്ത് കേന്ദ്ര -കേരള ജിഎസ്ടി വകുപ്പുകളുടെ ഏകോപനത്തിനായി ജിഎസ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. 

നികുതി ചോര്‍ച്ച തടയുന്നതിന് ഇന്‍റലിജന്‍സ് വിഭാഗത്തിന് രണ്ട് കോടി രൂപയും എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് ഒരു കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഓണ്‍ ദ് ഗോ വേ ബ്രിജ് വഴി ചരക്കുകളുടെ തൂക്ക പരിശേധനകള്‍ നിര്‍വഹിക്കാനായി ജിഎസ്ടി വകുപ്പിന് 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 
 

click me!