മോദി സര്‍ക്കാരിന്‍റെ 'മെഗാ' പെന്‍ഷന്‍ പദ്ധതിയെ അടുത്തറിയാം

By Web TeamFirst Published Feb 1, 2019, 5:19 PM IST
Highlights

പദ്ധതിയില്‍ ചേരാന്‍ ഗുണഭോക്താക്കള്‍ 100 രൂപ വീതം മാസം പ്രീമിയം നല്‍കണം. പദ്ധതിയില്‍ ചേര്‍ന്ന അംഗത്തിന് 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ഉറപ്പായും ലഭിക്കും.

ദില്ലി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുളള വന്‍ പദ്ധതിയാണ് മോദി സര്‍ക്കാര്‍ ഇന്ന് കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ചത്. 15,000 രൂപ വരെ മാസ വരുമാനമുളളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 

പദ്ധതിയില്‍ ചേരാന്‍ ഗുണഭോക്താക്കള്‍ 100 രൂപ വീതം മാസം പ്രീമിയം നല്‍കണം. പദ്ധതിയില്‍ ചേര്‍ന്ന അംഗത്തിന് 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ഉറപ്പായും ലഭിക്കും. പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ എന്ന സമഗ്ര പദ്ധതിയുടെ മൊത്തം ചെലവ് 500 കോടി രൂപയാണ്. 

രാജ്യത്തെ 10 കോടി ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അസംഘടിത തൊഴില്‍ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയാവും ഇതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദം. 

click me!