താമരകൃഷിക്ക് ഇനിമുതല്‍ ബാങ്ക് വായ്പ: വിപണി സാധ്യതകള്‍ വലുത്

Published : Dec 26, 2018, 02:43 PM IST
താമരകൃഷിക്ക് ഇനിമുതല്‍ ബാങ്ക് വായ്പ: വിപണി സാധ്യതകള്‍ വലുത്

Synopsis

താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കര്‍ഷകര്‍ വളരെക്കാലമായി ഉന്നയിച്ച് വരുകയാണ്. താമരകൃഷിക്ക് ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകാതിരുന്നത് കാരണം നിരവധി ആളുകള്‍ ജില്ലയില്‍ കൃഷി ഉപേക്ഷിച്ചിരുന്നു. 

തിരുവനന്തപുരം: കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു. മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗ്ധസമിതി യോഗത്തിലാണ് വായ്പ അനുവദിക്കാന്‍ തീരുമാനമായത്.

താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കര്‍ഷകര്‍ വളരെക്കാലമായി ഉന്നയിച്ച് വരുകയാണ്. താമരകൃഷിക്ക് ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകാതിരുന്നത് കാരണം നിരവധി ആളുകള്‍ ജില്ലയില്‍ കൃഷി ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ചിലര്‍ സ്വര്‍ണ്ണപണയ വായ്പയെടുത്തും കടം വാങ്ങിയും കൃഷി തുടര്‍ന്നു. 

ജില്ലാതല ബാങ്ക് വിദഗ്ധ സമിതിയുടെ തീരുമാനത്തെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ താമര കൃഷി ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരുന്നാവായ പോലെയുളള സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. സംസ്ഥാനത്തിനകത്തുമാത്രമല്ല തമിഴ്നാട്, കര്‍ണ്ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് താമരപൂക്കള്‍ കയറ്റി അയക്കാറുണ്ട്. പരിസ്ഥിതി സംഘടനയായ റീ ഏക്കൗ ആണ് ബാങ്ക് വായ്പയെന്ന  ആവശ്യം നേടിയെടുക്കാൻ കര്‍ഷകര്‍ക്കൊപ്പം മുന്നിട്ടിറങ്ങിയത്.

താമരയുടെ വിപണന സാധ്യതകള്‍ ബോധ്യപെട്ടതോടെയാണ് കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ അനുവദിക്കാൻ ജില്ലാ തല ബാങ്കിംഗ് വിദഗ്ധ സമിതി തീരുമാനിച്ചത്. 
 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?