
മുംബൈ: പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ മുതല്‍ 20 രൂപ നോട്ടുകള്‍ രാജ്യത്ത് വിനിമയത്തിലുണ്ട്. ഇപ്പോള്‍ വിനിമയത്തിലുളള നോട്ടുകളില്‍ വലുപ്പത്തിലും ഡിസൈനിലും പുതിയ 20 രൂപ നോട്ട് വ്യത്യസ്ഥതായിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
2016 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 492 കോടി 20 രൂപ നോട്ടുകള്‍ വിനിമയത്തിലുണ്ട്. 2018 മാര്‍ച്ച് ആയപ്പോള്‍ നോട്ടുകളുടെ എണ്ണം 1,000 കോടിക്ക് അടുത്തെത്തി.
2018 മാര്‍ച്ചിലെ കണക്ക് പ്രകാരം വിനിമയത്തിലുളള ആകെ കറന്‍സി നോട്ടുകളുടെ 9.8 ശതമാനമാണ് 20 രൂപ നോട്ടുകള്‍.