ബാങ്കിങ് സേവനങ്ങള്‍: ഓംബുഡ്സ്മാന് മുന്നില്‍ പരാതികളുടെ പ്രളയം

Published : Jan 03, 2019, 10:42 AM ISTUpdated : Jan 03, 2019, 10:51 AM IST
ബാങ്കിങ് സേവനങ്ങള്‍: ഓംബുഡ്സ്മാന് മുന്നില്‍ പരാതികളുടെ പ്രളയം

Synopsis

എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഏറെയും.  

മുംബൈ: ബാങ്കിങ് ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പരാതികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഈ സാമ്പത്തിക വര്‍ഷമുണ്ടായത്. 

നഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് ഇത്രയധികം വര്‍ദ്ധനയുണ്ടായത്. ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നാണ്. 

ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്സ്മാന്‍ അധികൃതര്‍ അറിയിച്ചു. എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഏറെയും.  

PREV
click me!

Recommended Stories

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്
നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ