ബിഗ് ബില്യന്‍ സെയില്‍ നാളെ മുതല്‍; വന്‍ ഡിസ്കൗണ്ട് ലഭിക്കുന്നത് ഇവയ്ക്കാണ്...

By Web DeskFirst Published Sep 19, 2017, 4:52 PM IST
Highlights

ഫ്ലിപ്കാര്‍ട്ടിന്റെ  വാര്‍ഷിക ഡിസ്കൗണ്ട് മേളയായ ബിഗ് ബില്യന്‍ സെയില്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. വമ്പന്‍ ഡിസ്ക്കൗണ്ടിന് പുറമെ ഗൃഹോപകരണങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെയുള്ള വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുടെ എക്സ്‍ക്ലൂസീവ് ഡീലുകളും നാളെ മുതല്‍ ലഭ്യമാക്കുമെന്നാണ് ഫ്ലിപ്‍കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ കൂടുതല്‍ ലക്ഷ്യമിടുന്ന തരത്തിലായിരിക്കും ഇത്തവണ വില്‍പ്പന വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനപ്പെട്ട ഓഫറുകള്‍ ഇങ്ങനെയൊക്കെയായിരിക്കും

ഫാഷന്‍
vans, lakme, fastract എന്നിവ അടക്കം അഞ്ഞൂറിലധികം ബ്രാന്റുകള്‍ക്ക് വലിയ ഡിസ്കൗണ്ടാണ് ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിമണ്‍ ക്ലോത്തിങ് ബ്രാന്റുകളായ Libas, Ishin തുടങ്ങിയവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. മെന്‍സ് വിഭാഗത്തിലും 50 ശതമാനത്തിന് മുകളില്‍ വിലക്കുറവുണ്ടാവും. wooland ചെരിപ്പുകള്‍ക്കും ഷൂസുകള്‍ക്കും 40 ശതമാനം വില കുറയും. Armani വാച്ചുകള്‍ക്ക് 8495ല്‍ നിന്ന് 4299 രൂപയിലേക്ക് വില കുറയും. എക്സ്‍ചേഞ്ച് ഓഫറുകളുമുണ്ടാകും.

ഹോം & ഫര്‍ണിച്ചര്‍
സോഫാ സെറ്റുകള്‍, ഫര്‍ണിച്ചറുകള്‍, പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവയ്ക്ക് വലിയ ഡിസ്കൗണ്ട് ലഭിക്കും. പകുതിയോളം വിലയ്ക്ക് ഇവയില്‍ പലതും സ്വന്തമാക്കാനാവും. ബെഡ് റൂം, ലീവിങ് റൂം ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങിയവയ്ക്ക് 30 ശതമാനവും വാള്‍ പേപ്പറുകള്‍ പോലുള്ളവയ്ക്ക് 80 ശതമാനത്തോളവും ഡിസ്കൗണ്ട് കിട്ടും.

മൊബൈല്‍ ഫോണുകള്‍
മോട്ടറോള, എച്ച്.ടി.സി. അസൂസ്, സാംസങ്ങ് ഗ്യാലക്സി എസ് 7, റെഡ്മി 4എ തുടങ്ങിയവ അതിശയിപ്പിക്കുന്ന വിലയ്ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ഈ വിഭാഗത്തില്‍ പലതിന്റെയും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലെനൊവോ കെ 8 പ്ലസ്, പാനസോണിക് എലൂഗ റേ 700 തുടങ്ങിയവയും ബിഗി ബില്യന്‍ ഡേയുടെ ആകര്‍ഷകങ്ങളായി മാറും.

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീനുകള്‍, എ.സി എന്നിവ 70 ശതമാനം വരെ ഡിസ്കൗണ്ടില്‍ ലഭ്യമായേക്കും. ഗെയിമിങ് ലാപ്‍ടോപ്പുകള്‍ക്ക് 50 ശതമാനം വിലക്കുറവുണ്ടാകും. ഒപ്പം 15,000 രൂപ വരെ എക്സ്‍ചേഞ്ച് ആനുകൂല്യങ്ങളും കിട്ടും. ഐ പാഡുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സോണി പി.എസ്4, ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ തുടങ്ങിയവയെല്ലാം നല്ല വിലക്കുറവില്‍ ലഭിച്ചേക്കും.

പലിശ നല്‍കേണ്ടതില്ലാത്ത നോ കോസ്റ്റ് ഇ.എം.ഐ, ബൈ ബാക്ക് ഗ്യാരന്റി എന്നിവയ്ക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് വേറെയും ഓഫറുകള്‍ ലഭിക്കും.

click me!