ചരക്കുസേവന നികുതി നടപ്പാക്കാൻ കേരളം തയ്യാറാണെന്ന് തോമസ് ഐസക്

By Web DeskFirst Published Jul 7, 2016, 10:12 PM IST
Highlights

ധനമന്ത്രി ഡോ. തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. ബജറ്റ് അടുത്ത അഞ്ചു വർഷത്തെ പരിവർത്തനത്തിലേക്കുള്ള സൂചികയാണെന്ന് തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ സാന്പത്തിക വളർച്ച കുറഞ്ഞു  ആഭ്യന്തരവരുമാനം കൂട്ടാൻ സർവശക്തിയും ഉപയോഗിക്കും. റവന്യൂകമ്മിയിൽ കുതിപ്പാണ്. വരും വർ‍ഷം റവന്യൂകമ്മി 20,000 കോടി കവിയും . സാന്പത്തികപ്രതിസന്ധിക്ക് കാരണം വരുമാനത്തിലെ ഇടിവാണ്. 24,000 കോടി രൂപയുടെ നികുതി പിരിക്കാനായില്ല . നികുതിപിരിവ് നടക്കാഞ്ഞത് ഭരണത്തിലെ കെടുകാര്യസ്ഥതയും കൊണ്ടാണ്.
യു‍ഡിഎഫ് പിരിക്കാതെ വിട്ട നികുതികൾ പിരിച്ചെടുക്കും. ചരക്കുസേവന നികുതി നടപ്പാക്കാൻ കേരളം തയ്യാറാണ്. സാന്പത്തിക അച്ചടക്കം വേണ്ടിവരും . 2010ലെ ഹരിത ബജറ്റിന്റെ തുടർച്ചയാകും ബജറ്റെന്നും തോമസ് ഐസക് പറഞ്ഞു.

click me!