
കൊച്ചി: ട്രായ് നടപ്പാക്കാൻ പോകുന്ന താരിഫ് ഓർഡറിനെതിരെ കേബിൾ ഓപ്പറേറ്റർമാർ രാജ്യവ്യാപകമായി ഈ മാസം 24 ന് 24 മണിക്കൂർ സിഗ്നൽ ഓഫ് ചെയ്ത് സമരം നടത്തുമെന്ന് കേബിൾ ഓപ്പറേറ്റേഴ്സ് സംയുക്ത സമിതി. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 ൽ നിന്ന് 10 രൂപയായി കുറയ്ക്കുക എന്നതടക്കമുള്ള ആവശ്യങ്ങളാണ് കേബിൾ ഓപ്പറേറ്റേഴ്സ് ഉന്നയിക്കുന്നത്.
ട്രായിയുടെ പുതിയ നിയമം കേബിൾ ഓപ്പറേറ്റർമാര്‍ക്ക് വലിയ ബാധ്യത വരുത്തി വയ്ക്കുമെന്ന് സംയുക്തസമിതി നേതാക്കള്‍ അറിയിച്ചു.