നോട്ടുകള്‍ ചൈനയില്‍ അച്ചടിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Aug 14, 2018, 12:00 PM IST
Highlights

ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയിലെ ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന് കരാര്‍ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വാര്‍ത്ത സൗത്ത് ചൈന മോണിങ് പോസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും പ്രസുകളിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ ചൈനയില്‍ അച്ചടിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കും. ഇതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് മാധ്യമത്തില്‍ വന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. റിസര്‍വ് ബാങ്ക് ഔദ്ദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ നോട്ടുകള്‍ ഇന്ത്യയില്‍ തന്നെയാണ് അച്ചടിക്കുന്നതെന്ന് റിസര്‍വ് ബാങ്കിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയിലെ ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന് കരാര്‍ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വാര്‍ത്ത സൗത്ത് ചൈന മോണിങ് പോസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും പ്രസുകളിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തായ്‍ലന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യ, ബ്രസീല്‍, പോളണ്ട് എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചുവെന്ന് ചൈനയില്‍ നോട്ടുകള്‍ അച്ചടിക്കുന്ന ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയിഷെങിനെ ഉദ്ധരിച്ചാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ അത് ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്നമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്ദ്യോഗിക വിശദീകരണം വന്നത്. 

click me!