ഇ -കൊമേഴ്സിലെ വന്‍ വിലക്കിഴിവ് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jul 31, 2018, 8:15 PM IST
Highlights

ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുപോരുന്ന വിലക്കിഴിവുകളില്‍ മാറ്റങ്ങളിലുണ്ടാവുമെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന തരത്തിലാവും നയം സര്‍ക്കാര്‍ നടപ്പാക്കുക. 

ദില്ലി: ഇ -കൊമേഴ്സ് കമ്പനികള്‍ നല്‍കിവരുന്ന വമ്പന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം വരുന്നു. ഫ്ലിപ്പ്കാര്‍ട്ട് ആമസോണ്‍ ഉള്‍പ്പെടയുളള ഇ- കൊമേഴ്സ് സൈറ്റുകള്‍ വഴിയുളള ഓഫര്‍ വില്‍പ്പനകള്‍കളെയും നിയന്ത്രിക്കാനുളള വ്യവസ്ഥകള്‍ സര്‍ക്കാരിന്‍റെ പുതിയ ഇ-കൊമേഴ്സ് പോളിസിയിലുണ്ടെന്നറിയുന്നു.

ഇ- കൊമേഴ്സ് ബിസിനസുകളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഇന്‍റര്‍ ടാസ്ക് ഫോഴ്സാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പല ഘട്ടങ്ങളിലായുളള ചര്‍ച്ചകള്‍ക്കൊടുവില്‍ ഇ- കൊമേഴ്സ് നയം രാജ്യത്ത് നടപ്പില്‍ വരും. 

സര്‍ക്കാര്‍ നയത്തില്‍ ഇ- കൊമേഴ്സ് മേഖലയിലെ വ്യാപാരത്തിന് ഏതെല്ലാം നികുതികള്‍ നടപ്പാക്കണമെന്ന വ്യക്തമായ വ്യവസ്ഥകളുണ്ടാവും. ഇ- കൊമേഴ്സ് ബിസിനസിന്‍റെ ഇങ്ങനെ നിര്‍ണ്ണയിക്കണമെന്നും നയത്തിലൂടെ വ്യക്തമാക്കും. ഈ മേഖലയിലെ കിടമത്സരങ്ങള്‍ കുറയ്ക്കുക, വിദേശ നിക്ഷേപത്തിനുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയെപ്പറ്റി പുതിയ നയം വ്യക്തമായ നിര്‍വചനം നല്‍കും.  

ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുപോരുന്ന വിലക്കിഴിവുകളില്‍ മാറ്റങ്ങളിലുണ്ടാവുമെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന തരത്തിലാവും നയം സര്‍ക്കാര്‍ നടപ്പാക്കുക. 
 

click me!