ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് പ്രവചിച്ച് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Feb 7, 2019, 12:36 PM IST
Highlights

രാജ്യത്ത് നോട്ട് നിരോധന നടപ്പാക്കിയ 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനമായിരുന്നു എന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. 

ദില്ലി: രാജ്യം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.2 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് നോട്ട് നിരോധന നടപ്പാക്കിയ 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനമായിരുന്നു എന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019- 2020 ല്‍ ഇന്ത്യയുടെ പണപ്പെരുപ്പം നാല് ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ അനുമാനം. 

രാജ്യം ശക്തമായ ട്രാക്കിലേക്ക് തിരിച്ചുകയറുന്നതായും വളര്‍ച്ചയിലേക്കും അഭിവൃത്തിയിലേക്കും ഇന്ത്യ കുതിക്കുകയാണെന്നും ഇടക്കാല ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ നോമിനല്‍ ജിഡിപി 11.5 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റിയല്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമായിരുന്നുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുതെന്നും ധനകാര്യ സെക്രട്ടറി പറ‌ഞ്ഞു. 
 

click me!