പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്: കുറഞ്ഞത് 0.25 ശതമാനം

Published : Feb 07, 2019, 12:08 PM ISTUpdated : Feb 07, 2019, 12:15 PM IST
പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്: കുറഞ്ഞത് 0.25 ശതമാനം

Synopsis

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ പണനയ അവലോകന യോഗമായിരുന്നു ഇത്.

മുംബൈ: പണനയ അവലോകന യോഗത്തില്‍ വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ 25 ബോസിസ് പോയിന്‍റിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 

ഇതോടെ 6.50 ആയിരുന്ന റിപ്പോ നിരക്ക് 6.25 ശതമാനമായി കുറഞ്ഞു. ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ പണനയ അവലോകന യോഗമായിരുന്നു ഇത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.  

കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിന് സഹായകരമായി. റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. 

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്