റെനോ ക്വിഡും ഡാറ്റസണ്‍ റെഡി ഗോയും തിരിച്ചു വിളിക്കുന്നു

By Web DeskFirst Published Oct 13, 2016, 10:10 AM IST
Highlights

റെനോ ക്വിഡിന്റെയും ഡാറ്റ്സന്‍ റെഡിഗോയുടെയും ഫ്യുവല്‍ പൈപ്പിലാണ് തകരാറ്. ആര ലക്ഷത്തോളം ക്വിഡുകള്‍ തിരിച്ചു വിളിക്കുമെന്നും റെനോയും 932 റെഡി ഗോ കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് നിസാനും അറിയിച്ചു. 2015 ഒക്ടോബര്‍ മുതല്‍ 2016 മെയ് 18 വരെ നിര്‍മ്മിച്ച ക്വിഡിന്റെ 800സിസി മോഡലുകളാണ് റെനോ തിരിച്ചുവിളിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ കാറുകളെല്ലാം തിരിച്ചുവിളിച്ച് ഇന്ധനക്കുഴല്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ക്ലിപ്പ് ഘടിപ്പിച്ച് നല്‍കും. കാറുടമകളെ ബന്ധപ്പെടുന്നുണ്ടെന്നും സര്‍വ്വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും ഇരു കമ്പനികളും അറിയിച്ചു. 

ഒരു വര്‍ഷം മുമ്പ് മാത്രം വിപണിയിലെത്തിയ റെനോ ക്വിഡിന്റെ ഒരു ലക്ഷത്തോളം കാറുകളാണ് ഇതിനോടകം വിറ്റുപോയിട്ടുള്ളത്. 800 സിസി മോഡലില്‍ തരംഗം തീര്‍ത്ത ക്വിഡ് അടുത്തിടെ 1000 സിസി മോഡലും അവതരിപ്പിച്ചിരുന്നു. നിസാന്റെ ബജറ്റ് ലേബലാണ് ഡാറ്റ്സന്‍ അവതരിപ്പിച്ച റെഡിഗോ ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് വിപണിയിലെത്തിയത്. നാലു മാസത്തിനകം 17,000ലധികം റെഡി ഗോ കാറുകള്‍ വിറ്റുപോയി. ചെന്നൈയിലെ സമീപമുള്ള റെനോ, നിസാന്‍ സംയുക്ത പ്ലാന്റിലാണ് രണ്ടു കാറുകളും നിര്‍മ്മിക്കുന്നത്. ഇതാണ് രണ്ടു മോഡലുകളില്‍ ഒരുമിച്ച് തകരാറുണ്ടാവാന്‍ കാരണം. 

click me!