റീ എന്‍ട്രിയില്‍ ഗാംഗുലിയെ കൂടാരത്തിലെത്തിച്ച് വിപണി പിടിക്കാന്‍ കോംപ്ലാന്‍

Web Desk |  
Published : May 13, 2018, 09:44 AM ISTUpdated : Oct 02, 2018, 06:30 AM IST
റീ എന്‍ട്രിയില്‍ ഗാംഗുലിയെ കൂടാരത്തിലെത്തിച്ച് വിപണി പിടിക്കാന്‍ കോംപ്ലാന്‍

Synopsis

കോംപ്ലാന്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു

കൊല്‍ക്കത്ത: ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ഭക്ഷ്യ- പാനീയ ഉല്‍പ്പാദകരായ ക്രാഫ്റ്റ് ഹെയ്ൻസ് തങ്ങളുടെ ഉല്‍പ്പന്നമായ കോംപ്ലാന്‍റെ ബ്രാന്‍ഡ് അംബാസിഡറായി സൗരവ് ഗാംഗുലിയെ നിയമിച്ചു. നിലവില്‍ കോംപ്ലാന്‍ 6,000 കോടിയുടെ പാല്‍ ചേര്‍ന്ന എനര്‍ജി ഉല്‍പ്പന്നങ്ങള്‍ (എംഎഫ്‍ഡി) വിറ്റഴിക്കുന്നുണ്ട്. 

ഈ വിഭാഗത്തില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് ജിഎസ്കെയുടെ ഹോര്‍ലിക്സാണ്. വീണ്ടും പഴയ പ്രതാപത്തിലേക്കുയരാന്‍ തയ്യാറെടുക്കുന്ന കോംപ്ലാന് ഗാംഗുലിയുടെ കടന്നുവരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

തൊണ്ണൂകളിലും അതിന് ശേഷവും ഇന്ത്യന്‍ എനര്‍ജി ഡ്രിങ്ക് വിപണിയിലെ മാര്‍ക്കറ്റ് ലീഡറായിരുന്നു കോംപ്ലാന്‍. എന്നാല്‍ പിന്നീട് മാര്‍ക്കറ്റ് നഷ്ടപ്പെടുകയും വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയുമായിരുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ കോംപ്ലാന്‍ ഗാംഗുലിയുടെ പ്രശസ്തിയുടെ ചിറകിലേറി വിപണിവളര്‍ത്താനാണ് രണ്ടാം വരവില്‍ ശ്രമിക്കുന്നത്.  

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'വാശി': യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ് കനത്ത നികുതി ചുമത്തിയേക്കും