നവദമ്പതികള്‍ക്ക് ഹണിമൂണ്‍ സമ്മാനവുമായി മലബാര്‍ ഗോള്‍ഡ്

Web Desk |  
Published : May 12, 2018, 05:17 PM ISTUpdated : Oct 02, 2018, 06:34 AM IST
നവദമ്പതികള്‍ക്ക് ഹണിമൂണ്‍ സമ്മാനവുമായി മലബാര്‍ ഗോള്‍ഡ്

Synopsis

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് ബ്രൈഡ്സ് ഓഫ് ഇന്ത്യ

വിവാഹമെന്നാല്‍ ഒരാളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ്, പ്രത്യേകിച്ച് വധുവിന്. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്കാണ് ആ നിമിഷങ്ങളില്‍ അവള്‍ നടന്നു കയറുന്നത്. അപ്പോള്‍ അതൊരു ഉത്സവം പോലെ ആഘോഷിക്കണം. നിറങ്ങളും ആട്ടവും പാട്ടുമൊക്കെ നിറഞ്ഞ സ്വര്‍ണ്ണം കൊണ്ടുള്ള ഒരു ഉത്സവം. ലോക സുന്ദരി മാനുഷി ഛില്ലാറിന്റെ വിവാഹ സ്വപ്നങ്ങളും ഇതു തന്നെയാണ്. മാനുഷിയുടെ സ്വപ്‌നങ്ങള്‍ കേട്ട് ബോളീവുഡ് താരം കരീന കപൂര്‍ ഖാന്‍ തനിക്കു വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞതാണ് കൗതുക വാര്‍ത്ത.

സംഗതി സത്യമാണ്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ സീസണ്‍ ആറിലാണ് മാനുഷി തന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവെച്ചത്. നൃത്തവും സംഗീതവും സ്വര്‍ണ്ണത്തിളക്കവുമൊക്കെച്ചേര്‍ന്ന മനോഹരമായ സ്വപ്നങ്ങളാണ് കരീന പങ്കുവെച്ചത്. ഇതു കേട്ട് കരീന അറിയാതെ തനിക്കും വിവാഹം കഴിക്കണമെന്നു പറഞ്ഞു. പറഞ്ഞ് നിമിഷങ്ങള്‍ക്കു ശേഷമാണ് തനിക്ക് അബദ്ധം പറ്റിയ വിവരം കരീന തിരിച്ചറിയുന്നത്.

ഇതുവരെ കാണാത്തത്ര മനോഹരമായ ആഭരണങ്ങളുടെ പ്രത്യേക ശേഖരമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ സീസണ്‍ 6 ന്റെ പ്രധാന സവിശേഷത. അവയിലേക്ക് ഒരു നിമിഷം നോക്കിയാല്‍ മതി നിങ്ങളുടെ വിവാഹ സ്വപ്നങ്ങള്‍ മാനുഷിയെപ്പോലെ അതിരുകളില്ലാതെ പറന്നുയരും. കരീനയെപ്പോലെ അറിയാതെ സ്വപ്നം കാണും. അങ്ങനെയൊരു  സ്വപ്നാവസരമാണ്  നവവധൂവരന്മാര്‍ക്കായി മലബാര്‍  ഗോള്‍ഡ്  & ഡയമണ്ട്‌സ് ഒരുക്കിയിരിക്കുന്നത്. ഈ ബ്രൈഡല്‍ ജൂവലറി കളക്ഷനില്‍ പര്‍ച്ചേസ് നടത്തുന്ന 1000 ത്തിലധികം നവവധൂവരന്മാര്‍ക്ക് സൗജന്യ ഹണിമൂണ്‍ ട്രിപ്പാണ് വാഗ്ദാനം. അതും ദുബായ്, മലേഷ്യ, ബാലി, ഹോങ്കോങ്ങ്, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക്. ഈ ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ എത്രയും വേഗം ബ്രൈഡല്‍ ജൂവലറി കളക്ഷനില്‍ എത്തുക.

 

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'വാശി': യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ് കനത്ത നികുതി ചുമത്തിയേക്കും