ജിഎസ്ടി: സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് തര്‍ക്കം

By Web DeskFirst Published Sep 23, 2016, 3:53 AM IST
Highlights

ദില്ലി: ചരക്ക് സേവന നികുതി പിരിക്കുന്നതിലും നഷ്ടപരിഹാരം കണക്കാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ജിഎസ്ടി കൗൺസിൽ ഇന്ന് ചർച്ച ചെയ്യും. വോട്ടിംഗ് ഒഴിവാക്കി അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. നികുതി നിരക്ക് അടുത്ത യോഗത്തിൽ ചർച്ച ചെയ്യും

ചരക്ക് സേവന നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കണക്കാക്കാൻ ഏത് വർഷത്തെ നികുതിവർദ്ധന അടിസ്ഥാനമാക്കണമെന്നതിനൊച്ചില്ലായാണ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ആറ് വർഷത്തെ നികുതി വർദ്ധനയിൽ ഏറ്റവും കൂടുതൽ നികുതി കൂടിയ മൂന്ന് വർഷത്തെ ശരാശരി നിരക്ക് കണക്കാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. 

കഴിഞ്ഞ മൂന്ന് വർഷത്തെിൽ നികുതി ഏറ്റവും കൂടിയ വർഷത്തെ നിരക്ക് അടിസ്ഥാനമാക്കാമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഒന്നരക്കോടി രൂപയ്ക്ക് താഴെയുള്ള കേന്ദ്രനികുതി കേന്ദ്രസർക്കാരിന് സംസ്ഥാനസർക്കാർ പിരിച്ചുനൽകാമെന്നാണ് കേരളത്തിന്‍റെ നിലപാട്. എന്നാൽ ഇക്കാര്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.

ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി നിലനിർത്തുന്നതിൽ കേന്ദ്രസർക്കാരിന് എതിർപ്പില്ല. ഇന്നതാധികാര സമിതി അധ്യക്ഷനെ ജിഎസ്ടി കൗൺസിൽ അധ്യക്ഷനാക്കുന്ന കാര്യത്തിലും അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുക്കും.

ജിഎസ്ടി കൗൺസിൽ ചെയർമാനായിചരക്ക് സേവന നികുതി നിരക്കും ഒഴിവാക്കേണ്ട മേഖലകളും അടുത്ത ജിഎസ്ടി യോഗത്തിൽ ചർച്ച ചെയ്യും. മാതൃകാ ജിഎസ്ടിക്കും അംഗീകാരം നൽകും.

click me!