
കൊച്ചി: ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍)പ്രീമിയം ബിസിനസ് സെഡാന്‍ ജാഗ്വാര്‍ എക്‌സ് എഫിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ജെഎല്‍ആറിന്റെ ഇന്‍ജീനിയം എന്‍ജിനോടു കൂടി ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യത്തെ കാറാണിത്.
4 സിലിണ്ടര്‍, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്‍റുകളില്‍ ജാഗ്വാര്‍ എക്‌സ് എഫ് ലഭ്യമാകും. ഓള്‍ അലുമിനിയം ശ്രേണിയിലുള്ള ജെഎല്‍ആറിന്റെ ആദ്യത്തെ ഡീസല്‍ എന്‍ജിന്‍ മികച്ച ഇന്ധന ക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
ഇന്‍കണ്‍ട്രോള്‍ ടച്ച്, പ്രോ എന്നീ നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ജാഗ്വാര്‍ എക്‌സ് എഫിന്റെ പ്രത്യേകതയാണ്. ബ്രിട്ടീഷ് നിര്‍മിത മെറിഡിയന്‍ സൗണ്ട് സിസ്റ്റം 380 വാട്ട്, 11 സ്പീക്കര്‍, 825 വാട്ട് 17 സ്പീക്കര്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്.
കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് ഉറപ്പുവരുത്താന്‍ ഓള്‍ ന്യൂ ജാഗ്വര്‍ എക്‌സ് എഫില്‍ ഓള്‍ സര്‍ഫസ് പ്രോഗ്രസ് കണ്‍ട്രോള്‍ ടെക്ക്‌നോളജിയുമുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.