തൊട്ട് കൂട്ടാന്‍ 'വിട്ടിലും ചീവീടും ചിലന്തിയും'; വന്‍ വിജയമായി യുവാവിന്റെ സംരംഭം

By Web TeamFirst Published Jan 16, 2019, 7:37 PM IST
Highlights

കാശിട്ടാല്‍ ഈ മിഷനില്‍ നിന്ന് ലഭിക്കുക സാധാരണ പലഹാരങ്ങള്‍ അല്ല. പല തരം മസാലകളിലും രുചി ഭേദങ്ങളിലുമായി പ്രാണികളും, ചീവീടുകളും, ചിലന്തിയുമെല്ലാമാണ് ഈ യന്ത്രത്തില്‍ നിന്ന് ലഭിക്കുക.

ടോക്കിയോ: അഞ്ഞൂറില്‍ അധികം ഇനം പ്രാണി വിഭവങ്ങളുമായി 34 കാരന്റെ ഫുഡ് വെന്‍ഡിങ് മെഷീന്‍. ടോക്കിയോയിലാണ് ഈ മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. ടോഷിയൂക്കി ടൊമോഡാ എന്ന യുവാവാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് പിന്നില്‍. കാശിട്ടാല്‍ ഈ മിഷനില്‍ നിന്ന് ലഭിക്കുക സാധാരണ പലഹാരങ്ങള്‍ അല്ല. പല തരം മസാലകളിലും രുചി ഭേദങ്ങളിലുമായി പ്രാണികളും, ചീവീടുകളും, ചിലന്തിയുമെല്ലാമാണ് ഈ യന്ത്രത്തില്‍ നിന്ന് ലഭിക്കുക. 500ല്‍ അധികം വൈവിധ്യത്തിലാണ് പ്രാണി പലഹാരങ്ങള്‍ ലഭ്യമാകുന്നത്. പാക്കറ്റില്‍ നിന്ന് തന്നെ കഴിക്കാന്‍ കഴിയുന്ന രീതിയിലുള്ളവയാണ് പലഹാരങ്ങള്‍. 

ഭക്ഷണ വസ്തുക്കളുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ പ്രാണികളെ ഭക്ഷിക്കുന്നത് സഹായിക്കുമെന്നാണ് യുവാവിന്റെ നിരീക്ഷണം. പൊടിയാക്കിയ വിട്ടിലിനെ കൊണ്ട് നിര്‍മിച്ച പ്രോട്ടീന്‍ ബാറാണ് ഇതില്‍ ഏറ്റവും വില കുറഞ്ഞ പലഹാരം. 460 രൂപയാണ് ഇതിന്റെ വില വരിക. കഴിഞ്ഞ നവംബറിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 

ഉപ്പിലിട്ട ചീവീടിനാണ് ഏറ്റവും ഡിമാന്റ് എന്നാണ് യുവാവ് വിശദമാക്കുന്നത്. 850 രൂപയാണ് ഉപ്പിലിട്ട ഒരു പാക്കറ്റ് ചീവീടിന്റെ വില. ഇത്തരത്തില്‍ പ്രാണി പലഹാരങ്ങള്‍ ലഭ്യമാകുന്ന യന്ത്രങ്ങള്‍ ടോക്കിയോയില്‍ അത്ര സജീമല്ല. അതുകൊണ്ട് കച്ചവടം പൊടിപൊടിക്കുകയാണെന്നാണ് ടോക്കിയൂഷി പറയുന്നത്. വിവിധ പ്രാണികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന സോസുകളും മയോണൈസ് വൈവിധ്യങ്ങളും യന്ത്രത്തില്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാവ്. പ്രാണി പലഹാരങ്ങള്‍ ലഭ്യമാക്കുന്ന യന്ത്രത്തിന് പുറമേ ടോക്കിയോയില്‍ ബലൂണ്‍ ഷേപ്പുകളുമുണ്ട് ഈ യുവാവിന്. 

click me!