
ലണ്ടന്‍: ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനി യാഹുവിനെ ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി മെയില്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ മീഡിയ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഡെയ്‌ലി മെയിലിന്റെ നീക്കം. കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതു മുന്നില്‍ക്കണ്ടാണ് മുഖ്യ ഷെയറുകള്‍ വില്‍ക്കാനുള്ള യാഹു തയാറാകുന്നത്.
ഓഹരി വില്‍പ്പയ്ക്കുള്ള അപേക്ഷകള്‍ ഈ മാസം 18 വരെ സ്വീകരിക്കുമെന്നു യാഹു അധികൃതര്‍ അറിയിച്ചു. അനുയോജ്യമായ ബിഡ്ഡുകള്‍ ലഭിച്ചാല്‍ ഇന്റര്‍നെറ്റ് ബിസിനസ് ഷെയറുകള്‍ വില്‍ക്കുമെന്ന് യാഹു സിഇഒ മരീസ മേയര്‍ പറഞ്ഞു. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നു ഡെയ്‌ലി മെയില്‍ അധികൃതരും പറയുന്നു.
ഗൂഗിള്‍, അമേരിക്കന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി വെറൈസണ്‍ തുടങ്ങിയ കമ്പനികള്‍ ഇതിനോടകം യാഹുവിനെ സമീപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.