ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കവിഞ്ഞു

Web Desk |  
Published : Apr 22, 2018, 01:25 PM ISTUpdated : Jun 08, 2018, 05:52 PM IST
ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കവിഞ്ഞു

Synopsis

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി, നോട്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ കവിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2017 മാര്‍ച്ച് മുതല്‍ ഈ അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ദ്ധിച്ചുവരികയാണെന്നും ഏപ്രില്‍ 11ന് 80,545.70 കോടിയിലെത്തിയെന്നുമാണ് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി, നോട്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.  2016 നവംബര്‍ ആദ്യത്തില്‍ 45,300 കോടിയായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊട്ടടുത്തുള്ള മാസങ്ങളില്‍ ഇത് 74,000 കോടിയായി ഉയര്‍ന്നു. ഇതിന് ശേഷം അക്കൗണ്ടുകളിലെ നിക്ഷേപം കുറഞ്ഞെങ്കിലും 2017 മാര്‍ച്ചിന് ശേഷം നിക്ഷേപം വീണ്ടും വര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!