
ദില്ലി: നെതര്‍ലന്‍റുകാരനായ മാര്‍ക്ക് വെമീറിന് തന്‍റെ ശതാവരിപ്പാടത്തില്‍ പണിയെടുക്കാന്‍ ആളെകിട്ടാതായി. ഈ വിഷമം അദ്ദേഹം ഒരു ദിവസം തന്‍റെ വീട് സന്നര്‍ശനത്തിനെത്തിയ ശാസ്ത്രജ്ഞനായ സഹോദരന്‍ എഡിനോട് പറഞ്ഞു.
എഡ് തന്‍റെ സഹോദരന് യന്ത്രമനുഷ്യനെ നിര്‍മ്മിക്കാനായി സെറെസ്കോണ്‍ എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി. ഒടുവില്‍ യന്ത്രമനുഷ്യന്‍ വിപണിയിലിറങ്ങി. മാര്‍ക്കിന്‍റെ ശതാവരി തോട്ടത്ത് വിളവ് ഇരട്ടിയായി. എന്നാല്‍ സെറെസ്കോണ്‍ യന്ത്രമനുഷ്യന്‍റെ വിപ്ലവം അവിടംകൊണ്ട് അവസാനിച്ചില്ല. സെറെസ്കോണ്‍ അനേകായിരം യന്ത്രമനുഷ്യരെ സൃഷ്ടിച്ച് നെതര്‍ലന്‍റിലെ വലിയ കമ്പനിയായി. ഫ്ളോറെന്‍സ് എന്ന പുഷ്പ വ്യാപര കമ്പനിയാണ് യന്ത്രമനുഷ്യനെ വ്യവസായികമായി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. ഇന്ന് നെതര്‍ലന്‍റിലെ ഫ്ളോറെന്‍സിസിന്‍റെ ഫാക്ടറിയില്‍ വിശ്രമമില്ലാടെ പണിയെടുക്കുന്ന നിരവധി സെറെസ്കോണിന്‍റെ യന്ത്ര മനുഷ്യരെ കാണാം.
ഹോളണ്ടിന്‍റെ (നെതര്‍ലന്‍റ്) കാര്‍ഷിക -പുഷ്പ വ്യവസായ മേഖല അതോടെ പുഷ്ടിപ്പെട്ടു. തൊഴിലാളികളുടെ അഭാവത്തില്‍ കാര്‍ഷിക മേഖലയെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്ന ലക്ഷ്യബോധമാണ് ഹോളണ്ടിലെ കര്‍ഷകരുടെ വിജയഗാഥ. ഇത് കേരളം പോലെയുളള തൊഴിലാളി ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് വ്യക്തമായ മാതൃകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.