പഴയ നോട്ടുകള്‍ നിക്ഷേപിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ നികുതി അടയ്ക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Dec 16, 2016, 4:07 PM IST
Highlights

രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. എന്നാല്‍ പണം ഏതെങ്കിലും വ്യക്തികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നതെങ്കില്‍ അത് നിരീക്ഷിക്കും. പണം ഏതെങ്കിലും വ്യക്തി, സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിലും ആദായ നികുതി വകുപ്പിന് വിവരം ലഭിക്കും. 1961ലെ ആദായ നികുതി നിയമം 13 എ വകുപ്പ് അനുസരിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കുന്നത്. വ്യക്തികളില്‍ നിന്ന് സ്വീകരിക്കുന്ന സംഭാവനകളും ഇത്തരത്തില്‍ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടികളുടെ പണത്തിന് പരിധിയും നിശ്ചയിച്ചിട്ടില്ല. കിട്ടുന്ന പണത്തിന്റെ പൂര്‍ണ്ണമായ കണക്കുകള്‍ എഴുതി സൂക്ഷിക്കുകയും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് അവ ഓഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നും ഹഷ്മുഖ് അദിയ പറഞ്ഞു.

വ്യക്തികള്‍ നടത്തിയ രണ്ടര ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പിന്നാലെ അനാവശ്യമായി സര്‍ക്കാര്‍ പോകില്ല. എന്നാല്‍ ഒന്നിലധികം അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് ഇളവുകള്‍ ദുരുപയോഗം ചെയ്തോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ജന്‍ധന്‍ ഒഴികെയുള്ള എല്ലാ അക്കൗണ്ട് ഉടമകളുടെയും വിവരങ്ങള്‍ ബാങ്കുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!