ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

By Web TeamFirst Published Dec 4, 2018, 3:43 PM IST
Highlights

രാവിലെ താഴ്ന്ന നിരക്കായ 70.46 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. 

മുംബൈ: ചൊവ്വാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ശുഭകരമല്ല. പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.55 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് ഒന്‍പത് പൈസുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

രാവിലെ താഴ്ന്ന നിരക്കായ 70.46 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവിന് കാരണമായത്. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത് യുഎസ് ഡോളറിനെ സഹായിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ബാരലിന് 63.15 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.
 

click me!