ഡോളറിനെതിരെ രൂപ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

Published : Oct 11, 2018, 03:11 PM IST
ഡോളറിനെതിരെ രൂപ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

Synopsis

രാവിലെ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കായ 74.45 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ നാണയം. ഉച്ചയ്ക്ക് ശേഷം 31 പൈസ മെച്ചപ്പെട്ട് ഡോളറിനെതിരെ 74.14 എന്ന ഭേദപ്പെട്ട നിലയിലെത്തി. 

മുംബൈ: രൂപയുടെ മൂല്യത്തില്‍ ചെറിയ മുന്നേറ്റം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.14 എന്ന നിലയിലാണ്. രാവിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ രൂപയ്ക്ക് പക്ഷേ ഇപ്പോഴും 73 ലേക്ക് തിരികെക്കയറാനായിട്ടില്ല.

രാവിലെ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കായ 74.45 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ നാണയം. ഉച്ചയ്ക്ക് ശേഷം 31 പൈസ മെച്ചപ്പെട്ട് ഡോളറിനെതിരെ 74.14 എന്ന ഭേദപ്പെട്ട നിലയിലെത്തി. 

രൂപയുടെ മൂല്യത്തില്‍ ആശാവഹമായ മുന്നേറ്റം പ്രകടിപ്പിക്കാത്തത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയിലിന്‍റെ വില ഇപ്പോഴും ബാരലിന് 80 ഡോളര്‍ എന്ന നിലയില്‍ തുടരുകയാണ്. ബാരലിന് 82 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിലിന്‍റെ വില.       
   
PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?