‍‍ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മുന്നേറ്റം; പ്രതീക്ഷയോടെ രാജ്യം

Published : Oct 24, 2018, 11:39 AM ISTUpdated : Oct 24, 2018, 11:50 AM IST
‍‍ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മുന്നേറ്റം; പ്രതീക്ഷയോടെ രാജ്യം

Synopsis

സൗദി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാനുളള പ്രധാന കാരണം.

മുംബൈ: ബുധനാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുത്തത് ആശ്വാസ വിവരങ്ങളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് വലിയ വര്‍ദ്ധനവുണ്ടായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്ന് 73.15 എന്ന നിലയിലാണ്. 

ഇന്നലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 73.57 എന്ന നിലയിലായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദൃശ്യമായ ഉണര്‍വ് രൂപയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. 

സൗദി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാനുളള മറ്റൊരു കാരണം. ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് ബാരലിന് 76.75 ഡോളര്‍ എന്ന നിലയിലേക്ക് വരെ ഇടിഞ്ഞു. ഇറക്കുമതി മേഖലയിലുളളവര്‍ ഡോളര്‍ വിറ്റഴിക്കുന്നത് കൂടിയതും രൂപയെ സഹായിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ആശ്വാസമാകുമോ പ്രഖ്യാപനം; റിസര്‍വ് ബാങ്ക് പണനയ സമിതി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്ക് മാറിയേക്കില്ലെന്ന് സൂചന
പിഎഫിൽ വമ്പൻ മാറ്റം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കി, തൊഴിലാളി വിഹിതം മിനിമം 1800 രൂപ, ബാക്കി നിക്ഷേപം