തിങ്കളാഴ്ച്ച വിപണി; രൂപയുടെ മൂല്യത്തില്‍ നേട്ടത്തോടെ തുടക്കം

By Web TeamFirst Published Oct 22, 2018, 12:18 PM IST
Highlights

ബാങ്കുകളും ഇറക്കുമതി മേഖലയിലുളളവരും രാവിലെ അമേരിക്കന്‍ ഡോളര്‍ വലിയ തോതില്‍ വിറ്റഴിച്ചതോടെ യുഎസ് ഡോളര്‍ തളരുകയും ഇതോടെ ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരുകയുമായിരുന്നു. 

മുംബൈ: വിനിമയ വിപണിയില്‍ ഇന്ന് രൂപയ്ക്ക് ആശ്വാസത്തുടക്കം. തിങ്കളാഴ്ച്ച രാവിലെ വിപണിയില്‍ ഡോളറിനെതിരെ 73.36 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 പൈസയുടെ ഇടിവ് നേരിട്ട് 73.24 എന്ന നിലയിലാണിപ്പോള്‍. 

ബാങ്കുകളും ഇറക്കുമതി മേഖലയിലുളളവരും രാവിലെ അമേരിക്കന്‍ ഡോളര്‍ വലിയ തോതില്‍ വിറ്റഴിച്ചതോടെ യുഎസ് ഡോളര്‍ തളരുകയും ഇതോടെ ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരുകയുമായിരുന്നു. 

വെള്ളിയാഴ്ച്ച രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്ന് 73.32 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിലിന്‍റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ബാരലിന് 80.21 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിലിന്‍റെ നിരക്ക്.

click me!