വെറും ക്രൂയിസറല്ല ഡ്യുക്കാറ്റി എക്‌സ് ഡിയാവേല്‍; ബോഡി നിറയെ മസിലുകളുള്ള ഇറ്റാലിയന്‍ സുന്ദരന്‍

Published : Sep 19, 2016, 12:33 PM ISTUpdated : Oct 05, 2018, 01:35 AM IST
വെറും ക്രൂയിസറല്ല ഡ്യുക്കാറ്റി എക്‌സ് ഡിയാവേല്‍; ബോഡി നിറയെ മസിലുകളുള്ള ഇറ്റാലിയന്‍ സുന്ദരന്‍

Synopsis

സ്‌പോര്‍ട്‌സ് ബൈക്കിന്റെ രൂപഭംഗിയുള്ള ഈ ക്രൂസര്‍ ബൈക്കിന്‍റെ ശേഷി  1262 സിസി. രണ്ട് സിലിണ്ടര്‍ എന്‍ജിന് 156 ബിഎച്ച്പി കരുത്ത്. പരമാവധി ടോര്‍ക്ക് 129 എന്‍എം. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. 18 ലിറ്റര്‍  ശേഷിയുള്ള ഇന്ധനടാങ്ക്.

ചെയിനില്ലെന്നതാണ് ബൈക്കിന്‍റെ മറ്റൊരു പ്രത്യേകത. പിന്നെ എന്‍ജിന്‍ പവര്‍ പിന്‍ചക്രത്തിലെങ്ങനെ എത്തുന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ട. ബെല്‍റ്റുകള്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കും. ഈ സംവിധാനം ഡ്യുക്കാറ്റി മോഡലുകളില്‍ ഇതാദ്യം. 247 കിലോഗ്രാമാണ് വാഹനത്തിന്‍റെ ഭാരം.

എബിഎസ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ , ക്രൂസ് കണ്‍ട്രോള്‍ , ബ്ലൂടൂത്ത് കണക്ടിവിറ്റി , ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ പ്രധാന ഫീച്ചറുകള്‍. ടിഎഫ്ടി ഡിസ്‌പ്ലേയുമായി ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണിനെ ബന്ധിപ്പിക്കാം.

കോള്‍ വിവരങ്ങള്‍ , മെസേജുകള്‍ , മ്യൂസിക് എന്നിവയെല്ലാം ഡിസ്‌പ്ലേയില്‍ തെളിയും. ഇന്ത്യന്‍ സ്‌കൗട്ട് , ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് മോഡലുകളുമായാണ് എക്‌സ് ഡിയാവേല്‍ മത്സരിക്കുക. എക്‌സ് ഡിയാവേലിന്‍റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 15.87 ലക്ഷം.

നിലവില്‍ മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി , പുന്നെ , അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഡ്യുക്കാറ്റിയ്ക്ക് ഷോറൂമുള്ളത്. ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയില്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: വീണ്ടും വീണു, ഒരു ലക്ഷത്തിന് താഴേക്കെത്തി സ്വർണവില; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
നികുതി ലാഭിക്കാം, സമ്പാദ്യം വളര്‍ത്താം; 2026-ലേക്ക് ഇപ്പോഴേ ഒരുങ്ങാം