ന്യൂജനറേഷന്‍ ട്രാക്ടറുകളുമായി ടാഫേ

Published : Sep 17, 2016, 04:18 AM ISTUpdated : Oct 04, 2018, 06:35 PM IST
ന്യൂജനറേഷന്‍ ട്രാക്ടറുകളുമായി ടാഫേ

Synopsis

സ്മാര്‍ട്ട് സീരീസ് ട്രാക്ടറുകളും പ്രീമിയം കോംപാക്ട് യൂട്ടിലിറ്റി ട്രാക്ടറുകളുമാണ് ടാഫേ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.  40 മുതല്‍ 60 വരെയാണ് സ്മാര്‍ട്ട് സീരീസ് ട്രാക്ടറുകളുടെ കുതിരശ്ശക്തി. ടു-വീല്‍, ഫോര്‍-വീല്‍ മോഡലുകള്‍ ലഭ്യമാണ്. അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് വില.

രൂപഭാവങ്ങളില്‍ തികച്ചും വ്യത്യസ്തമായ  പ്രീമിയം കോംപാക്ട് യൂട്ടിലിറ്റി ട്രാക്ടറുകള്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ്. മുന്തിരിത്തോട്ടങ്ങള്‍ക്കായുള്ളതാണ് ആഡംബര ശ്രേണിയിലുള്ള ഈ ട്രാക്ടറുകള്‍. 28 കുതിരശ്ശക്തിയുള്ള ഈ ട്രാക്ടറിന്റെ വില ഏകദേശം 4.8 ലക്ഷം രൂപയാണ്.

 

കൃഷിയിടങ്ങളില്‍ പണിക്കാരെ കിട്ടാനില്ലാത്ത നിലവിലെ സാഹചര്യത്തില്‍ ട്രാക്ടറുകളാണ് അനുയോജ്യമെന്ന് ടാഫേ സി.ഇ.ഒ. മല്ലിക ശ്രീനിവാസന്‍ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടര്‍ നിര്‍മ്മാതാക്കളാണ് ചെന്നൈ ആസ്ഥാനമായ ടാഫേ.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വിദ്യാർത്ഥികൾക്കുള്ള 'സുരക്ഷ' ഇൻഷുറൻസ് പദ്ധതി: നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ച് കെ ടി യു
ട്രംപ് പോലും കൈമലർത്തിയ 'തീവില'! ടിക്കറ്റെടുക്കാൻ ഖത്തറിനേക്കാൾ പത്തിരട്ടി വില; ലോക കപ്പ് കാണാൻ ലക്ഷങ്ങൾ പൊട്ടിക്കുന്ന ആരാധകർ, ശരിക്കും ലാഭം ആർക്ക്?