കേന്ദ്ര സര്‍ക്കാര്‍ - റിസര്‍വ് ബാങ്ക് തര്‍ക്കം; രൂപ തകര്‍ന്നടിയുന്നു

By Web TeamFirst Published Oct 31, 2018, 11:02 AM IST
Highlights

പിടിഐയില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.08 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് 40 പൈസുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

മുംബൈ: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ തുടരുന്ന തര്‍ക്കം രൂപയെ തളര്‍ത്തുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ രൂപ ഡോളറിനെതിരെ 74 ലേക്ക് തകര്‍ന്നടിഞ്ഞു. 

പിടിഐയില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.08 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് 40 പൈസുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

രാവിലെ താഴ്ന്ന നിരക്കായ 73.68 ല്‍ നിന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 23 പൈസുടെ ഇടിവ് രേഖപ്പെടുത്തി ഡോളറിനെതിരെ 73.68 എന്ന നിലയിലായിരുന്നു മൂല്യം. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വലിയതോതില്‍ വര്‍ദ്ധിച്ചത് രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവിന് കാരണമായ മറ്റ് കാരണങ്ങള്‍.

വിദേശ ഫണ്ടുകള്‍ പുറത്തേക്ക് പ്രവഹിച്ചതും രൂപയ്ക്ക് ഭീഷണിയായി. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് ദൃശ്യമായതും രൂപയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

click me!