ചൊവ്വ വിപണി; ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

Published : Oct 30, 2018, 12:19 PM ISTUpdated : Oct 30, 2018, 12:21 PM IST
ചൊവ്വ വിപണി; ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

Synopsis

രാവിലെ താഴ്ന്ന നിരക്കായ 73.58 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വലിയതോതില്‍ വര്‍ദ്ധിച്ചത് രൂപയെ മൂല്യത്തില്‍ വലിയ ഇടിവിന് കാരണമായി.

മുംബൈ: ചൊവ്വാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ശുഭകരമല്ല. പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.61 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് 16 പൈസുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

രാവിലെ താഴ്ന്ന നിരക്കായ 73.58 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വലിയതോതില്‍ വര്‍ദ്ധിച്ചത് രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവിന് കാരണമായി.

വിദേശ ഫണ്ടുകള്‍ പുറത്തേക്ക് പ്രവഹിച്ചതും രൂപയ്ക്ക് ഭീഷണിയായി. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് ദൃശ്യമായതും രൂപയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

PREV
click me!

Recommended Stories

പിഎഫിൽ വമ്പൻ മാറ്റം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കി, തൊഴിലാളി വിഹിതം മിനിമം 1800 രൂപ, ബാക്കി നിക്ഷേപം
കേരളത്തിന് സ്വന്തം വിമാനം, സഹകരണ മേഖലയിൽ കോ-കേരള, സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു