അന്ന് നൂറാമത്, ഇന്ന് ആദ്യ ഇരുപതില്‍ സ്ഥാനം ഉറപ്പിച്ചു: അഭിമാനക്കുതിപ്പ് നടത്തി ഇന്ത്യ

By Web TeamFirst Published Sep 29, 2019, 7:37 PM IST
Highlights

വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. 

ദില്ലി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിര ഉറപ്പാക്കി ഇന്ത്യ. ഒക്ടോബര്‍ 24 ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്. 

വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. 2017 ല്‍ ലോക ബാങ്ക് ഇറക്കിയ പട്ടികയില്‍ 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 199 രാജ്യങ്ങളുടെ പട്ടികയാണ് അന്ന് ലോക ബാങ്ക് പ്രസിദ്ധീകരിച്ചത്. 2018 ല്‍ 77 സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറിയിരുന്നു. 

ഇപ്പോള്‍ ആദ്യ ഇരുപതിലേക്കും കുതിപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ‌ സംസാരിക്കവെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു യുഎസിനെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു. 

click me!