ഇന്ത്യന്‍ ഉരുക്കിന് 'കരുത്ത് ചോരുന്നു': തൊഴിലില്ലായ്മ കൂടാന്‍ ഇടയാക്കിയേക്കും

Published : Sep 26, 2019, 02:59 PM ISTUpdated : Sep 26, 2019, 03:45 PM IST
ഇന്ത്യന്‍ ഉരുക്കിന് 'കരുത്ത് ചോരുന്നു': തൊഴിലില്ലായ്മ കൂടാന്‍ ഇടയാക്കിയേക്കും

Synopsis

പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്.

മുംബൈ: കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും വളര്‍ച്ച പ്രകടിപ്പിച്ച ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായത്തില്‍ ഈ വര്‍ഷം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും 7.5 മുതല്‍ എട്ട് ശതമാനം വരയായിരുന്നു ആഭ്യന്തര ഉരുക്ക് വ്യവസായത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ച. എന്നാല്‍, ഈ വര്‍ഷം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ മേഖലയ്ക്ക് ശുഭകരമല്ല.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുളള കണക്കുകള്‍ പ്രകാരം ആഭ്യന്തര ഉരുക്ക് വ്യവസായത്തിലെ ഇടിവ് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ്. പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. നിര്‍മാണ - ഓട്ടോമൊബൈല്‍ മേഖലയിലുണ്ടായ വളര്‍ച്ചാ മുരടിപ്പാണ് ഉരുക്ക് വ്യവസായത്തിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 

ഈ സാമ്പത്തിക വർഷം സ്റ്റീല്‍ വിൽപ്പനയില്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് ക്രിസിൽ കൂട്ടിച്ചേർത്തു. ക്രിസിലിന്റെ കണക്കനുസരിച്ച് 2020 സാമ്പത്തിക വർഷത്തിൽ 12-13 ശതമാനത്തിന്‍റെ വരെ കുറവ് ഉണ്ടാകുമെന്നും ക്രിസില്‍ കണക്കാക്കുന്നു. ഉരുക്ക് വ്യവസായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഇടിവ് വലിയ തൊഴിലില്ലായ്മയ്ക്ക് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.   
 

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ