കേരള ബാങ്ക് ഏത് നിമിഷവും യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

Published : Jul 21, 2019, 09:59 PM IST
കേരള ബാങ്ക് ഏത് നിമിഷവും യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

Synopsis

കേരള ബാങ്ക് രൂപീകരണത്തില്‍ യുഡിഎഫ് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.  

തിരുവനന്തപുരം: കേരള ബാങ്ക് ഏത് നിമിഷവും യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന് മുന്നിലുളളത് അനന്തസാധ്യതകളാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇനി റിസര്‍വ് ബാങ്കിന്‍റെ പച്ചക്കൊടി മാത്രം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

'പിണറായിയോട് ചോദിക്കാം' എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേരള ബാങ്ക് രൂപീകരണത്തില്‍ യുഡിഎഫ് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

ബാങ്ക് രൂപീകരണത്തില്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ അനുകൂല നിലപാട് എടുത്തപ്പോഴും മലപ്പുറം ജില്ലാ ബാങ്ക് എതിര്‍ത്തു നില്‍ക്കുന്നത് കേരള ബാങ്ക് രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ