ഒക്ടോബര്‍ 10 നെ പ്രതീക്ഷയോടെ നോക്കി ലോക ജനത: രണ്ട് ലോക ശക്തികള്‍ വീണ്ടും നേര്‍ക്കുനേര്‍

By Web TeamFirst Published Oct 8, 2019, 12:41 PM IST
Highlights

ചര്‍ച്ചയ്ക്കുളള അമേരിക്കന്‍ സംഘത്തിന് യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് റോബര്‍ട്ട് ലൈഹൈസറും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിനും നേതൃത്വം നല്‍കും. ചൈനീസ് സംഘത്തെ വൈസ് പ്രീമിയര്‍ ല്യൂ നയിക്കും. 

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവന്ന അറിയിപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ആഗോള തലത്തിലെ സാമ്പത്തിക- വ്യാപാര പ്രതിസന്ധിക്ക് കാരണമായ അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന്‍റെ ഭാവി തീരുമാനിക്കുന്ന യോഗത്തെപ്പറ്റിയുളളതായിരുന്നു ആ അറിയിപ്പ്. യുഎസ്- ചൈന നിര്‍ണായക വ്യാപാര ചര്‍ച്ച ഒക്ടോബര്‍ 10 വ്യാഴാഴ്ച ആരംഭിക്കും. 

ചര്‍ച്ചയ്ക്കുളള അമേരിക്കന്‍ സംഘത്തിന് യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് റോബര്‍ട്ട് ലൈഹൈസറും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിനും നേതൃത്വം നല്‍കും. ചൈനീസ് സംഘത്തെ വൈസ് പ്രീമിയര്‍ ല്യൂ നയിക്കും. 

ടെക്നോളജി ട്രാന്‍സ്ഫര്‍, ഐപിആര്‍, സേവന വ്യവസായം, നോണ്‍ താരിഫ് ബാര്യേഴ്സ്, കൃഷി, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ചര്‍ച്ചയില്‍ വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുന്ന തരത്തിലുളള തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
 
click me!