റിലയന്‍സ് സജീവമാകും, കളി മാറും; 2023 ഓടെ കച്ചവടക്കാര്‍ ഡിജിറ്റലാകുമെന്ന് റിപ്പോര്‍ട്ട്

Published : May 09, 2019, 04:41 PM ISTUpdated : May 09, 2019, 04:52 PM IST
റിലയന്‍സ് സജീവമാകും, കളി മാറും; 2023 ഓടെ കച്ചവടക്കാര്‍ ഡിജിറ്റലാകുമെന്ന് റിപ്പോര്‍ട്ട്

Synopsis

മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവടങ്ങളിലെ കച്ചവടക്കാരുമായി ചേര്‍ന്ന് റിലയന്‍സ് ഇതിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. വിപണിയിലെ എ/ ബി ക്ലാസ് ഷോപ്പുകളിലെ ഇപ്പോഴത്തെ ഒണ്‍ ടൈം പ്രൈസ് പോയിന്‍റ് പരിധി 50,000 രൂപയാണ്. 

മുംബൈ: റിലയന്‍സ് ഇ- കൊമേഴ്സ് രംഗത്ത് സജീവമാകുന്നതോടെ  ഇന്ത്യയുടെ റീട്ടെയ്ല്‍ വിപണി 'ശരിക്കും ഡിജിറ്റലാകുമെന്ന്' ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് റിപ്പോര്‍ട്ട്. 2023 ഓടെ ഇന്ത്യയിലെ 50 ലക്ഷം ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമാകുമെന്ന് മെറില്‍ ലിഞ്ചിന്‍റെ കണ്ടെത്തല്‍. ഈ വിപ്ലവകരമായ മുന്നേറ്റത്തിന് കാരണം റിലയന്‍സിന്‍റെ ഇ- കൊമേഴ്സിലെ ശക്തമായ ഇടപെലാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

നിലവിലുളള 15,000 സ്റ്റോറുകളില്‍ നിന്നാണ് നാല് വര്‍ഷം കൊണ്ട് ഇത്ര വലിയ സാമ്രാജ്യ വിപുലീകരണം റിലയന്‍സ് നടത്തുക. മര്‍ച്ചന്‍സ് പോയിന്‍റ് ഓഫ് സെയിലിലേക്കുളള (എംപിഒഎസ്) റിലയന്‍സിന്‍റെ കടന്നുവരവാകും ഈ നേട്ടത്തിന് കാരണം. മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവടങ്ങളിലെ കച്ചവടക്കാരുമായി ചേര്‍ന്ന് റിലയന്‍സ് ഇതിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. വിപണിയിലെ എ/ ബി ക്ലാസ് ഷോപ്പുകളിലെ ഇപ്പോഴത്തെ ഒണ്‍ ടൈം പ്രൈസ് പോയിന്‍റ് പരിധി 50,000 രൂപയാണ്. 

നിലവില്‍ ഇസിടാപ്പ്, മിസ്വൈപ്പ്, പൈന്‍ ലാബ്സ്, പേ നിയര്‍ എന്നിവയാണ് പ്രധാന ഇ -പോസ് സേവന ദാതാക്കള്‍. ഈ കമ്പനികള്‍ വിപണിയില്‍ ചെലത്തുന്നതിന്‍റെ പലമടങ്ങ് സ്വാധീനമാകും റിലയന്‍സിന്‍റെ മേഖലയിലേക്കുളള കടന്നുകയറ്റം സൃഷ്ടിക്കുക. ഓഫ്‍ലൈന്‍ ആയും ഓണ്‍ലൈന്‍ ആയും ചെറുകിട വില്‍പ്പന കേന്ദ്രങ്ങളെ കമ്പനിയുടെ  ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച് വിപണിയുടെ നിയന്ത്രണം സ്വന്തമാക്കാനാണ് റിലയന്‍സിന്‍റെ പദ്ധതി. ഇതിന്‍റെ ഭാഗമായാണ് ചെറുകിട കച്ചവടക്കാരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സജീവമാക്കുന്നത്. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?