തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറഞ്ഞേക്കുമെന്ന് പഠനം

Published : Apr 19, 2019, 04:39 PM ISTUpdated : Apr 19, 2019, 04:43 PM IST
തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറഞ്ഞേക്കുമെന്ന് പഠനം

Synopsis

ശരാശരി 2.2 ശതമാനമാണ് ഇടിവിന്‍റെ നിരക്ക്. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്താണ് ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായത്. ഒരു ഡോളറിനെതിരെ 69.50 എന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. 

മുംബൈ: പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കുറവ് സംഭവിച്ചേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ഈഡില്‍ വെയ്സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സാധാരണയായി തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് മാസം ഇന്ത്യന്‍ രൂപയെ സംബന്ധിച്ച് അത്ര നല്ല കാലമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ മേയ് മാസത്തില്‍ എട്ട് തവണയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. 

ശരാശരി 2.2 ശതമാനമാണ് ഇടിവിന്‍റെ നിരക്ക്. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്താണ് ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായത്. ഒരു ഡോളറിനെതിരെ 69.50 എന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. ഈ വര്‍ഷം അവസാനത്തോടെ രൂപ ഡോളറിനെതിരെ 72 എന്ന നിലയിലേക്ക് മൂല്യത്തകര്‍ച്ച നേരിട്ടേക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയാണ് ഇന്ത്യന്‍ രൂപ.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?