ജിഎസ്ടി നിരക്കുകള്‍ ഫലത്തില്‍ രണ്ട് നിരക്കുകളിലേക്ക് ചുരുങ്ങിയേക്കും: അരുണ്‍ ജെയ്റ്റ്‍ലി

By Web TeamFirst Published Jul 2, 2019, 4:16 PM IST
Highlights

ജിഎസ്ടി നടപ്പാക്കിയതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് അരുണ്‍ ജെയ്റ്റ്‍ലി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 20 ല്‍ അധികം സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തില്‍ ഇതിനകം 14 ശതമാനത്തിലധികം വര്‍ധന പ്രകടമാക്കിയിട്ടുണ്ട്. 

ദില്ലി: ചരക്ക് സേവന നികുതി വരുമാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി നിരക്കുകള്‍ ഫലത്തില്‍ രണ്ടായി കുറച്ചേക്കുമെന്ന് മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍‍ലി. നിലവില്‍ അഞ്ച്, 12,18,28 എന്നീ നാല് തട്ടുകളിലാണ് ജിഎസ്ടി നിരക്കുകള്‍ ഈടാക്കുന്നത്. ഭാവിയില്‍ 12,18 തുടങ്ങിയ നിരക്കുകളെ ഒഴിവാക്കി ഇവയ്ക്ക് കീഴിലെ ഉല്‍പ്പന്നങ്ങളെ പുതിയ ഒരു നിരക്കിലേക്ക് എത്തിക്കുന്നതിന്‍റെ സാധ്യതയെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 

ജിഎസ്ടി നടപ്പാക്കിയതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് അരുണ്‍ ജെയ്റ്റ്‍ലി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 20 ല്‍ അധികം സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തില്‍ ഇതിനകം 14 ശതമാനത്തിലധികം വര്‍ധന പ്രകടമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയതിന്‍റെ ഫലമായി സംഭവിച്ച വരുമാന നഷ്ടത്തിന് ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനാരോഗ്യമൂലം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതിന്‍റെ ഫലമായാണ് പുതിയ മന്ത്രിസഭയില്‍ ജെയ്റ്റ്‍ലിയെ ഉള്‍പ്പെടുത്താതിരുന്നത്. 

click me!