സിംഗപ്പൂര്‍ അമേരിക്കയെ വെട്ടി 'കപ്പടിച്ചു', ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന റാങ്ക് നഷ്ടമായി !: പുതിയ ലോക റാങ്കിങ് ഇങ്ങനെ

By Web TeamFirst Published Oct 9, 2019, 12:52 PM IST
Highlights

കോർപ്പറേറ്റ് ഗവേണൻസിൽ 15 മത് റാങ്കും വിപണിയുടെ വലിപ്പത്തിൽ മൂന്നാം റാങ്കും ഇന്ത്യയ്ക്കുണ്ട്. 

ദില്ലി: ലോകത്ത് മത്സരക്ഷമതയില്‍ ഏറ്റവും മുന്നിലുളള സാമ്പത്തിക ശക്തിയായി സിംഗപ്പൂർ. അമേരിക്കയെ മറികടന്നാണ് സിംഗപ്പൂര്‍ ഈ വന്‍ നേട്ടം കരസ്ഥമാക്കിയത്. ലോക സാമ്പത്തിക ഫോറത്തിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഹോങ്കോംഗ് മൂന്നാമതും നെതർലണ്ട്സ് നാലാമതും സ്വിറ്റ്സർലാന്‍റ് അഞ്ചാമതും റാങ്കുകളാണ് നേടിയത്.

മത്സരസ്വഭാവമുള്ള സമ്പദ്ഘടനയുടെ ആഗോളനിരക്കിൽ ഇന്ത്യ 10 റാങ്കുകൾ താഴ്ന്ന് അറുപത്തെട്ടാം സ്ഥാനത്താണിപ്പോൾ. നേരത്തേ 58-ാം റാങ്കായിരുന്നു ഇന്ത്യയ്ക്ക്. കോർപ്പറേറ്റ് ഗവേണൻസിൽ 15 മത് റാങ്കും വിപണിയുടെ വലിപ്പത്തിൽ മൂന്നാം റാങ്കും ഇന്ത്യയ്ക്കുണ്ട്. 

വളർന്നുവരുന്ന മിക്ക സമ്പദ്‌വ്യവസ്ഥകളേക്കാളും മുന്നിലാണ്  ഇന്ത്യയെന്നും നിരവധി വികസിത സമ്പദ്‌വ്യവസ്ഥകളുമായി തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിക്സ് രാജ്യങ്ങളിൽ ചൈനയാണ് ഒന്നാമത്. 28-ാം റാങ്കാണ് ചൈനയ്ക്ക് റിപ്പോര്‍ട്ടില്‍ ലഭിച്ചത്.

click me!