ഇന്ത്യയില്‍ 'സീറോ ബജറ്റ് കൃഷി' വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ടിറങ്ങുന്നു, നിര്‍ണായകമായി ഈ ബജറ്റ് പ്രഖ്യാപനം

By Web TeamFirst Published Jul 7, 2019, 3:57 PM IST
Highlights

രാജ്യത്തെ കര്‍ഷകര്‍ക്ക് സ്വയം പര്യാപ്തതയോടെ കൃഷി ചെയ്യാനും വരുമാനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. രാസവളങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട്, ജൈവവളം മാത്രം ഉപയോഗിച്ചുളള ചെലവ് പരമാവധി കുറഞ്ഞ കൃഷി രീതിയാണ് സീറോ ബജറ്റ് കൃഷി. 

ദില്ലി: ബിസിനസ് നടത്തിപ്പ് അനയാസമാക്കുകയെന്ന ആശയം കര്‍ഷകരുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികാസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കായി സ്വഭാവിക കൃഷി രീതിയായ സീറോ ബജറ്റ് കൃഷി രീതിയാണ് ധനമന്ത്രി നിര്‍ദ്ദേശിച്ചത്. 

രാജ്യത്തെ കര്‍ഷകര്‍ക്ക് സ്വയം പര്യാപ്തതയോടെ കൃഷി ചെയ്യാനും വരുമാനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. രാസവളങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട്, ജൈവവളം മാത്രം ഉപയോഗിച്ചുളള ചെലവ് പരമാവധി കുറഞ്ഞ കൃഷി രീതിയാണ് സീറോ ബജറ്റ് കൃഷി. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ഇ-നാം പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭ്യമാക്കാന്‍ പരിശ്രമിക്കും. 10,000 പുതിയ കോ ഓപ്പറേറ്റീവ് ആന്‍ഡ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ ആരംഭിക്കും. കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി പച്ചക്കറി, പഴങ്ങള്‍, പാല്‍, മല്‍സ്യം, എന്നിവയുടെ നേരിട്ടുളള വിപണനത്തിന് പ്രത്യേക സംവിധാനമുണ്ടാകും. 

കര്‍ഷകരെ വിപണിയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ സംരംഭകരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ക്ഷീര കര്‍ഷകര്‍ക്കായും വിപണനം, കാലിത്തീറ്റ, പാല്‍ സംഭരണം, സംസ്കരണം, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കാന്‍ നിരവധി പദ്ധതികളാണ് ബജറ്റിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

click me!