ആവശ്യത്തിന് പണമുണ്ട്; ആശങ്കപ്പെടേണ്ടെന്ന് റിസര്‍വ് ബാങ്ക്

Published : Nov 11, 2016, 04:12 PM ISTUpdated : Oct 04, 2018, 07:42 PM IST
ആവശ്യത്തിന് പണമുണ്ട്; ആശങ്കപ്പെടേണ്ടെന്ന് റിസര്‍വ് ബാങ്ക്

Synopsis

1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതില്‍ പൊതു ജനങ്ങള്‍ കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ക്ഷമകാണിക്കണമെന്നും തിരക്കുകൂട്ടാതെ ഡിസംബര്‍ മുപ്പതിന് മുമ്പായി സൗകര്യമുള്ള സമയത്ത് ബാങ്കുകളിലെത്തി പഴയ നോട്ടുകള്‍ക്ക് പകരം പണം വാങ്ങിക്കണമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലേക്കും ആവശ്യത്തിനുള്ള 2000 രൂപാ നോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. നവംബര്‍ 18 വരെ എടിഎമ്മുകളില്‍ നിന്നും 2000 രൂപ വരെ ദിവസവും പിന്‍വലിക്കാം. നവംബര്‍ പതിനെട്ടിന് ശേഷം ഇത് ദിവസം 4000 രൂപ എന്ന നിരക്കില്‍ പിന്‍വലിക്കാനാകുമെന്നും റിസര്‍വ് ബാങ്ക് ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

യുദ്ധം വരുമ്പോൾ വില കൂടുന്നതെന്തിന്? സ്വ‍ർണം സുരക്ഷിത നിക്ഷേപമാകുന്നതെന്തു കൊണ്ട്?
റെക്കോർഡ് വിലക്കടുത്തേക്ക് വീണ്ടും! 24 മണിക്കൂറിനിടെ വ‍‌‍‌ർധിച്ചത് 8120 രൂപ; ഒരു പവൻ സ്വ‌‍‌ർണത്തിന്റെ വില 1,26,920 രൂപ