രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും പി.എഫ് പലിശ കുറയ്ക്കാന്‍ നീക്കം

Published : Nov 26, 2017, 04:19 PM ISTUpdated : Oct 04, 2018, 11:29 PM IST
രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും പി.എഫ് പലിശ കുറയ്ക്കാന്‍ നീക്കം

Synopsis

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും ഇ.പി.എഫ് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ നീക്കം. ഇപ്പോള്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന 8.65 ശതമാനത്തില്‍ നിന്ന് വീണ്ടും കുറയ്ക്കാനാണ് നീക്കം. എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ നിന്നുള്ള വരുമാനം നേരിട്ട് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇതിന് പുറമെ മറ്റ് മാര്‍ഗ്ഗങ്ങില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നതായും ചൂണ്ടിക്കാട്ടുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പ് തൊഴില്‍ വകുപ്പുമായി കൂടിയാലോചനകള്‍ നടത്തി വരികയാണ്. നേരത്തെ 8.8 ശതമാനം പലിശയായിരുന്നു ഇ.പി.എഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 8.65 ശതമാനമായി കുറച്ചു. രാജ്യത്താകമാനം വിവിധ രംഗങ്ങള്‍ തൊഴിലെടുക്കുന്ന 4.5 കോടിയോളം അംഗങ്ങളാണ് ഇ.പി.എഫ് പദ്ധതിയിലുള്ളത്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സ്വ‌‍‌ർണ പ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ വില പവന് 1,18,560 രൂപ
കേരളത്തിൽ പ്രകൃതി ദുരന്തങ്ങളിൽ പെടുന്ന വീടുകൾക്ക് 10 ലക്ഷം രൂപ ലഭിക്കും; സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ