നിങ്ങള്‍ കാണാന്‍ കൊതിച്ച ആ നാടുകളിലേക്ക് തുച്ഛമായ ചിലവില്‍ പറക്കാന്‍ ഒരു സുവര്‍ണ്ണാവസരം

Published : Nov 29, 2017, 01:21 PM ISTUpdated : Oct 05, 2018, 04:12 AM IST
നിങ്ങള്‍ കാണാന്‍ കൊതിച്ച ആ നാടുകളിലേക്ക് തുച്ഛമായ ചിലവില്‍ പറക്കാന്‍ ഒരു സുവര്‍ണ്ണാവസരം

Synopsis


ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ് ദക്ഷിണ പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍. തുച്ഛമായ ചിലവില്‍ വിസയുടെ മറ്റ് യാത്രാരേഖകളുടെയും സങ്കീര്‍ണ്ണതകള്‍ ഏതുമില്ലാതെ അവിടേക്ക് സാധ്യമാകുന്ന ഒരു യാത്രയ്‌ക്കായുള്ള നിങ്ങളുടെ കാത്തിരിപ്പ് ഏയര്‍ ഏഷ്യയിലൂടെ ഇവിടെ അവസാനിക്കുകയാണ്. 

വ്യത്യസ്തമായൊരു അനുഭവമാണ് മലേഷ്യ. അതിമനോഹരമായ ദ്വീപ സമൂഹങ്ങളും പച്ചപ്പ് നിറഞ്ഞ നിബിഢവനം കൊണ്ട് അനുഗ്രഹീതമായ ക്വലാലമ്പൂര്‍ നഗരവുമൊക്കെയായി ഓരോ സഞ്ചാരിയെയും തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന മലേഷ്യ എല്ലാവര്‍ക്കും സമ്മാനിക്കാന്‍ ചിലത് കരുതിവെച്ചിട്ടുണ്ടാകും. സാഹസികമായൊരു യാത്ര കൊതിക്കുന്നുവര്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട ആദ്യ സ്ഥലമാണ് മലേഷ്യ. ഭ്രമിപ്പിക്കുന്ന സംസ്കാരവും കൊതിയൂറുന്ന വിഭവങ്ങളും ഈ രാജ്യത്തെ നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് മായാന്‍ അനുവദിക്കില്ല. വന്യമായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതിലും നല്ല മറ്റൊരിടം ലോകത്തുണ്ടാകില്ല.

ചൈനീസ് , ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് സിംഗപ്പൂര്‍. അംബരചുംബികളായ കെട്ടിടങ്ങളും, ആഢംബരം നിറഞ്ഞുതുളുമ്പുന്ന മാളുകളും നിറഞ്ഞ ഈ നഗരത്തില്‍ വിവിധ സംസ്കാരങ്ങള്‍ അലിഞ്ഞ് ഇല്ലാതാകുന്നത് കാണാം. ലയണ്‍ സിറ്റിയെന്നും, റെഡ് ഡോട്ട് എന്നുമൊക്കെ അറിയപ്പെടുന്ന ഉദ്ദ്യാന നഗരം ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും പ്രശസ്തമായതും ചിലവേറിയതുമായ ടൂറിസ്റ്റ് കേന്ദ്രമാണ്. അതിശയിപ്പിക്കുന്ന പാര്‍ക്കുകളും ലോക നിലവാരത്തിലുള്ള മൃഗശാലകളും അത്യാഢംബര ഹോട്ടലുകളും പുരാതന നിര്‍മ്മിതികളും സ്വാദിഷ്‌ടമായ വിഭവങ്ങളുമൊക്കെയായാണ് സിംഗപ്പൂരില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഇലക്ട്രോണിക് വിസ വഴി നിങ്ങള്‍ക്ക് ബുദ്ധിമുട്ടേതുമില്ലാതെ അവിടേക്ക് പറക്കാം.

തായ്‍ലന്റിന്റെ അത്ഭുതങ്ങളറിയാത്തവരുണ്ടാകില്ല. ലോക പ്രശസ്തമായ ബീച്ചുകള്‍, നിബിഢ വനങ്ങള്‍, വിസ്മയിപ്പിക്കുന്ന വിഭവങ്ങള്‍, എന്നിവയ്‌ക്കൊപ്പം പോക്കറ്റിനിണങ്ങുന്ന ടൂറിസ്റ്റ് സങ്കേതങ്ങളുമാണ് തായ്‍ലന്റിനെ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമാക്കി മാറ്റുന്നത്. മുന്‍പ് ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത രാത്രി ജീവിതങ്ങള്‍, വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ എന്നിങ്ങനെ  ജീവിതത്തില്‍ മറക്കാനാവാത്ത അത്ഭുതങ്ങളൊരുക്കിയാണ്  സഞ്ചാരികളെ സ്വീകരിക്കുന്നത്. 

ആധുനിക-പൗരാണിക സംസ്കാരങ്ങള്‍ ഇഴചേര്‍ത്ത് വിസ്മയങ്ങള്‍ക്ക് ജന്മം നല്‍കുന്ന രാജ്യമാണ് കംബോഡിയ. മാന്ത്രിക ശക്തികൊണ്ടെന്ന പോലെ സഞ്ചാരികളെ തന്നിലേക്ക് അടുപ്പിക്കുന്ന അത്ഭുതമാണത്. വേദനകള്‍ നിറഞ്ഞ ഭൂതകാലത്തെ അതിജീവിച്ച് തിളക്കമുറ്റൊരു രാജ്യം പടുത്തുയര്‍ത്തിയ അവിടുത്തെ ജനങ്ങള്‍ തന്നെയാണ് ഏറ്റവുമധികം നിങ്ങളെ അതിശയിപ്പിക്കുക. കണ്ടിരിക്കേണ്ട രാജ്യമാണ് കംബോഡിയയെന്ന കാര്യത്തില്‍ സംശയമില്ല.

ലാവോസിനെ എങ്ങനെ മറക്കാനാവും? തായ്‍ലന്റിനെപ്പോലെ സഞ്ചാരികളുടെ ഒരു സ്ഥിരം കേന്ദ്രമല്ലെങ്കിലും വിസ്മയക്കാഴ്ചകള്‍ ഏതൊരു സഞ്ചാരിയേയും അമ്പരിപ്പിക്കുന്നൊരു നാടാണ് ലാവോസ്. ഒറ്റപ്പെട്ട ബീച്ചുകള്‍, വന്യജീവികള്‍ നിറഞ്ഞ നിബിഢവനങ്ങള്‍ എന്നിങ്ങനെ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിങ്ങള്‍ കാണാനാഗ്രഹിക്കുന്നവയെല്ലാം മനോഹരമായ ചെറിയൊരു പ്രദേശത്ത് ഒരുമിച്ച് ചേര്‍ന്ന അനുഭൂതി സമ്മാനിക്കും ലാവോസ്.  പര്‍വ്വതങ്ങളും, പുഴകളും, വെള്ളച്ചാട്ടങ്ങളും ഗുഹകളുമൊക്കെ നിറഞ്ഞ ലാവോസ് പുറം ലോകത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ മറന്ന് ജീവിതം ആസ്വദിക്കാന്‍ ഏറ്റവും അനിയോജ്യമായ ഇടമാണ്. യാതൊരു ബുദ്ധുമുട്ടുമില്ലാതെ വിസ ഓണ്‍ ആറൈവല്‍ സൗകര്യവും ഇവിട ലഭിക്കും.

പശ്ചാത്യ-പൗരസ്ത്യ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് ഹോങ്കോങ്. ഭക്ഷണത്തിലും ഷോപ്പിങ് രീതികളിലുമെല്ലാം വിരുദ്ധമായ രണ്ട് സംസ്കാരങ്ങളുടെ ഈ ഒത്തുചേരല്‍ ദൃശ്യമാവുന്ന നഗരം. ഓരോ കോണിലും സന്തോഷം നിറച്ചുവെച്ചിരിക്കുന്ന രാജ്യം. ഷോപ്പിങ് പ്രേമികളുടെ സ്വര്‍ഗ്ഗമെന്നും വിളിക്കാം. ദ്വീപുകളും നയനാനന്ദകരമായ കാഴ്ചകളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ടിവിടെ. മനം നിറയ്‌ക്കുന്ന വിഭവങ്ങള്‍ക്കും പ്രശസ്തമാണ് ഹോങ്കോങ്. ഇലക്ട്രോണിക് വിസ രജിസ്‍ട്രേഷന്‍ സംവിധാനമുള്ളത് കൊണ്ട് ഹോങ്കോങിലേക്ക് പറക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത് അതിനുള്ള മനസ് മാത്രം.

വൈവിദ്ധ്യങ്ങളാണ് ഇന്തോനേഷ്യയുടെ മനോഹാരിത. വെള്ളമണല്‍ വിരിച്ച കടല്‍ തീരങ്ങള്‍ മുതല്‍ ബാലിയിലെ അഗ്നി പര്‍വ്വതങ്ങള്‍ വരെ. ഓരോ നിമിഷവു ആവേശം നിറയ്‌ക്കുന്ന ജക്കാര്‍ത്ത നഗരം മുതല്‍ മനുഷ്യസ്‌പര്‍ശമേറ്റിട്ടില്ലാത്ത സുമാത്രന്‍ ദ്വീപുകള്‍ വരെ. ലോകത്തെ മറ്റേതൊരു നാട്ടില്‍ നിന്നും ഇന്തോനേഷ്യയെ വേറിട്ട് നിര്‍ത്തുന്നത് അമ്പരപ്പിക്കുന്ന ഈ വൈരുദ്ധ്യങ്ങള്‍ തന്നെ. 17,000 ദ്വീപുകളുള്ള ആ രാജ്യം ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ അത്ഭുതങ്ങളുടെ കലവറയാണ്.  ഉഷ്ണമേഖലാ വനങ്ങള്‍, അതീവ സുന്ദരമായ കടല്‍ തീരങ്ങള്‍, തിരമാലകള്‍ക്കൊപ്പം അലയടിക്കാനും കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനും അഗനി പര്‍വ്വതങ്ങളുടെ  തലപ്പത്തേക്ക് സാഹസികമായി നിങ്ങളെ കൈപിടിച്ച് നടത്താനും കാത്തിരിക്കുന്ന നാടാണ് ഇന്തോനേഷ്യ.

ചൈനയുടെ വേഗാസ് എന്നാണ് മക്കാവു അറിയപ്പെടുന്നത്. പാശ്ചാത്യ-പൗരസ്ത്യ സംസ്കാരങ്ങളുടെ മിശ്രണം ഇവിടെ തെളിഞ്ഞുകാണാം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ചൈനയ്‌ക്കും യൂറോപ്പിനുമിടയിലെ പ്രധാന തുറമുഖമായിരുന്ന മക്കാവു, അവിടുത്ത പോര്‍ച്ചൂഗീസ് താമസക്കാരുടെ സ്വാധീനത്താലാണ് ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിയത്. സമ്പന്നമായ സംസ്കാരം, ആവേശത്തില്‍ അലയടിക്കുന്ന രാത്രി ജീവിതം എന്നിവയ്‌ക്കൊപ്പം നൃത്ത-ചൂതാട്ട കേന്ദ്രങ്ങള്‍, പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍, ചൈനീസ് യൂറോപ്യന്‍ സംസ്കാരങ്ങളുടെ സമ്മിശ്ര നിര്‍മ്മിതികള്‍ ഇവയെല്ലാം ചേര്‍ന്ന് മക്കാവു വ്യത്യസ്ഥമായൊരു അനുഭവം തന്നെ സമ്മാനിക്കും. 

വിസ പോലുള്ള യാത്രാ രേഖകളുടെ സങ്കീര്‍ണ്ണതകളൊന്നുമില്ലെന്നതാണ് ഈ രാജ്യങ്ങളെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നത്. വളരെ കുറഞ്ഞ ചിലവില്‍ ഈ രാജ്യങ്ങളിലേക്ക് എയര്‍ ഏഷ്യയുടെ വിമാന സര്‍വ്വീസുകളുണ്ട്. ഇനിയും എന്തിന് നിങ്ങളുടെ സ്വപ്നക്കാഴ്ചകള്‍ മറ്റൊരു സമയത്തേക്ക് മാറ്റിവെയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍