'മിസ്റ്റര്‍ ബീന്‍ അന്തരിച്ചു'; ലിങ്ക് ക്ലിക്ക് ചെയ്താൽ പണം പോകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍

Web Desk |  
Published : Jul 20, 2018, 04:28 PM ISTUpdated : Oct 02, 2018, 04:20 AM IST
'മിസ്റ്റര്‍ ബീന്‍ അന്തരിച്ചു'; ലിങ്ക് ക്ലിക്ക് ചെയ്താൽ പണം പോകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍

Synopsis

വ്യാജവാര്‍ത്തക്കൊപ്പം വായനക്കാരുടെ പണം തട്ടുക കൂടിയാണ് തട്ടിപ്പ്

സെലിബ്രിറ്റികള്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമ പ്രചരിക്കുന്നത് പുതിയകാര്യമല്ല. താരങ്ങൾ അവരുപോലും അറിയാതെ കൊല്ലുകയും മരിച്ചതായി പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണിപ്പോൾ. മോളിവുഡ് മുതൽ ഹോളിവുഡ് താരങ്ങൾവരെ ഇത്തരത്തിൽ മരിച്ചവരിലുണ്ട്. ലോകമെമ്പാടുമുള്ള ടി.വി പ്രേക്ഷകരുടെ പ്രിയതാരം 'മിസ്റ്റര്‍ ബീൻ' ഇത്തരത്തിൽ ഒരുപാട് തവണ മരിച്ചതാണ്. എന്നാൽ മിസ്റ്റര്‍ ബീൻ ഇത്തവണയും മരിച്ചതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതൊരു വെറും മരണവാർത്തയല്ല, ഇതിലൊരു ചതികൂടി ഒളിഞ്ഞു കിടപ്പുണ്ടെന്നാണി വിദഗ്ധര്‍ വിശദമാക്കുന്നത്. 

'മിസ്റ്റര്‍ ബീനാ'യി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ റൊവാന്‍ അക്റ്റിന്‍സൺ മരിച്ചു എന്ന തരത്തിലുള്ള വാർത്താ ലിങ്ക് ബുധനാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്ത. ഫോക്‌സ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തിയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും  ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വൈറസ് കയറിയാല്‍ സ്കീനിൽ കാണുന്ന ഒരു സപ്പോര്‍ട്ടിംങ് നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടും. സപ്പോര്‍ട്ടിംങ് നമ്പറില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നൽകിയാൽ സിസ്റ്റം ശരിയാകും എന്ന തരത്തിലുള്ള മറുപടി ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നൽകുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള വാർത്താ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുന്നതിനായിസമൂഹ മാധ്യമങ്ങളിലടക്കം ലിങ്കിനെകുറിച്ചുള്ള വിവരങ്ങൾ ചാനൽ പങ്കുവയ്ക്കുന്നുണ്ട്.  

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തതിട്ടുണ്ടോ? അവസാന അവസരം നഷ്ടപ്പെട്ടാൽ എന്തുചെയ്യും
ഓഹരിവിപണിയിലേക്ക് ആശുപത്രികളുടെ ഒഴുക്ക്; നേട്ടം ആര്‍ക്കൊക്കെ?