ബാങ്കുകളും കൈവിട്ടു; ജെറ്റ് എയര്‍വേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

Published : Aug 14, 2018, 12:23 PM ISTUpdated : Sep 10, 2018, 03:46 AM IST
ബാങ്കുകളും കൈവിട്ടു; ജെറ്റ് എയര്‍വേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

Synopsis

കമ്പനിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് കമ്പനി അധികൃതർ തയ്യാറായിട്ടില്ല. വിപണിയിലെ കടുത്ത മത്സരവും, ഇന്ധന വിലവർധനവും പോലുള്ള കാരണങ്ങളിൽ പെട്ട് മാസങ്ങളായി ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ജീവനക്കാർക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നൽകിയത്.

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിലായ ജെറ്റ് എയർവേയ്സ് കമ്പനിക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാന്‍ ധനകാര്യ സ്ഥാപനങ്ങൾ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കമ്പനി വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിരുന്നെങ്കിലും മറുപടി അനൂകൂലമായില്ലെന്നാണ് പുറത്തുവരുന്ന വിവരം. 

കമ്പനിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് കമ്പനി അധികൃതർ തയ്യാറായിട്ടില്ല. വിപണിയിലെ കടുത്ത മത്സരവും, ഇന്ധന വിലവർധനവും പോലുള്ള കാരണങ്ങളിൽ പെട്ട് മാസങ്ങളായി ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ജീവനക്കാർക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നൽകിയത്.

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!