ആക്‌സിസ്,ഐ.ഒ.ബി ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

By Web DeskFirst Published Mar 5, 2018, 8:45 PM IST
Highlights
  • ആക്‌സിസ് ബാങ്കിന് മൂന്ന് കോടി രൂപയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐഒബി) 2 കോടി രൂപയുമാണ് പിഴ ഈടാക്കിയത്. 

മുംബൈ: ചട്ടങ്ങള്‍ ലംഘിച്ചതിന് ആക്‌സിസ് ബാങ്കിനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. ആക്‌സിസ് ബാങ്കിന് മൂന്ന് കോടി രൂപയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐഒബി) 2 കോടി രൂപയുമാണ് പിഴ ഈടാക്കിയത്. 

തിരിച്ചു കിട്ടാത്ത സമ്പാദ്യം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിലുണ്ടായ പാളിച്ചകളുടെ പേരിലാണ് ആക്‌സിസ് ബാങ്കിന് പിഴ ചുമത്തിയത്. ഐഒബിയുടെ ചില ബ്രാഞ്ചുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതും തട്ടിപ്പു നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് അവര്‍ക്ക് പിഴ ശിക്ഷ ലഭിച്ചത്. ബാങ്കുകള്‍ എന്തൊക്കെ വീഴ്ച്ച വരുത്തിയെന്ന കാര്യത്തില്‍ കൃത്യമായ വിവരം ആര്‍ബിഐ പുറത്തു വിട്ടിട്ടില്ല. 

click me!